Advertisment

സാമുവല്‍ ലിറ്റില്‍, അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ കൊലയാളി ; നടത്തിയത് 97 കൊലപാതകങ്ങള്‍, ഇരകളുടെ വിവരങ്ങള്‍ എല്ലാം മനഃപാഠം ; ഓരോ കൊലപാതകങ്ങളും ഇരകളെ അതി ക്രൂരമായി പീഡിപ്പിച്ച്, ക്രൂരമര്‍ദ്ദനങ്ങള്‍ക്കിരയാക്കി ! 

author-image
ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update

വാഷിംഗ്ടണ്‍ : ഓര്‍മ പാതി മറഞ്ഞെങ്കിലും വാഷിങ്ടണിലെ രക്തത്തെ മരവിപ്പിക്കുന്ന മഞ്ഞുപോലെ ക്രൂരമാണ് 79 വയസ്സുള്ള സാമുവല്‍ ലിറ്റില്‍ പറയുന്ന കൊലപാതകങ്ങളുടെ കഥകള്‍. നിശാക്ലബിലും തെരുവിലുമുള്ള നിരവധി സ്ത്രീകളെ അയാള്‍ ക്രൂരമായി കൊലപ്പെടുത്തി. 90ലേറെ കൊലപാതകങ്ങളാണ് അയാള്‍ നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

Advertisment

publive-image

97 പേരുടെ ജീവനാണ് ഇല്ലാതാക്കിയത്. അതും അതി ക്രൂരമായി പീഡിപ്പിച്ച്, ക്രൂര മര്‍ദ്ദനങ്ങള്‍ക്കിരയാക്കിയായിരുന്നു ഓരോ കൊലപാതകങ്ങളും. ബോക്സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ യഥാര്‍ത്ഥ പേര് സാമുവല്‍ മക്ഡൊവല്‍ എന്നാണ്. 2012ലാണ് ഇയാള്‍ മയക്കുമരുന്ന് കേസില്‍ ആദ്യം പിടിയിലായത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ കൊലാപതക പരമ്പരകളുടെ ചുരുളഴിയുകയായിരുന്നു.

97 പേരെ താന്‍ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് സാമുവല്‍ തന്നെയാണ് കുറ്റസമ്മതം നടത്തിയത്. ചുരുങ്ങിയത് 50പേരെങ്കിലും ഇയാളുടെ ക്രൂരതക്കിരയായിട്ടുണ്ടെന്ന് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐ വെളിപ്പെടുത്തുന്നു. ഞായറാഴ്ചയാണ് എഫ്ബിഐ ഇയാളുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

1980ല്‍ ലോസ് ഏഞ്ചല്‍സില്‍ മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയതിന് കോടതി അയാള്‍ മൂന്ന് ജീവപര്യന്തം തടവ് വിധിച്ചു. എന്നാല്‍ ആ കൊലപാതകക്കഥ അവിടെ തീരുന്നതായിരുന്നില്ല. അമേരിക്കയിലെ 14 സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം സാമുവലിലേക്ക് നീണ്ടു. ഇതിനായി വര്‍ഷങ്ങളായ ഡി.എന്‍.എ. സാമ്പിളുകള്‍ പരിശോധിച്ചു വരികയായിരുന്നു. അങ്ങനെ 30 കൊലപാതകങ്ങളിലെ പങ്ക് തെളിഞ്ഞു.

അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തിയത് സാമുവലാണെന്ന് ടെക്‌സസ് കോടതി സ്ഥിരീകരിക്കുന്നു. ഇതിന് മുമ്പ് 49 പേരെ കൊന്ന ഗാരി റിഡ്ജിവാണ് അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കൊലപാതകം നടത്തിയിട്ടുള്ളത്.

1956ല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കെയാണ് സാമുവലിനെ ആദ്യമായി ഒരു കേസില്‍ അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ദുര്‍ഗുണപരിപാലനശാലയില്‍ പാര്‍പ്പിച്ചു. 1975ല്‍ 11 സംസ്ഥാനങ്ങളിലായി നടത്തിയ വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 26 തവണ അറസ്റ്റ് ചെയ്യപ്പെട്ടു.

പിന്നീട് 1982ല്‍ 22 വയസ്സുള്ള ലൈംഗികത്തൊഴിലാളിയുടെ മരണവുമായി ബന്ധപ്പെട്ട് വീണ്ടും അറസ്റ്റ് ചെയ്യുന്നത്. എന്നാല്‍ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു.

1984ല്‍ വീണ്ടും അറസ്റ്റിലായി. ഓരോ മോചനത്തിനുമിടയിലാണ് സാമുവല്‍ കുറ്റകൃത്യം നടത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.1970നും 2005നും ഇടയിലാണ് സാമുവല്‍ കൊലപാതകങ്ങള്‍ നടത്തുന്നത്.

50 കൊലക്കേസുകളിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. ഇയാളുടെ കുറ്റസമ്മതങ്ങള്‍ വിശ്വസനീയമാണെന്നും എഫ്ബിഐ പറയുന്നു. കൊലപാതകത്തെക്കുറിച്ചും കൊലപാതക രീതിയെക്കുറിമുള്ള എല്ലാ വിവരങ്ങളും ഈ വെബ്‌സൈറ്റില്‍ പസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലപ്പെട്ടവരുടെ വിവരങ്ങളും ബന്ധുക്കളെയും തേടിയാണ് എഫ്ബിഐ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചത്.

സാമുവല്‍ കൊലപ്പെടുത്തിയ ചിലരുടെ മൃതദേഹങ്ങള്‍ പോലും കണ്ടെത്താനായിട്ടില്ല. കൊല്ലപ്പെട്ടവരുടെ ചിത്രങ്ങളും സാമുവല്‍ വരച്ചിരുന്നു. കൊല്ലപ്പെട്ടവരുടെ എല്ലാ വിവരങ്ങളും സാമുവലിന് മനപാഠമാണ്. കൊലപാതകം നടത്തിയ തീയതി, സ്ഥലം, അവര്‍ ധരിച്ച വസ്ത്രം എന്നിവയെല്ലാം സാമുവല്‍ ഓര്‍ത്തെടുക്കുന്നുണ്ടെന്ന് എഫ്ബിഐ പറയുന്നു. കൊല്ലപ്പെട്ടവര്‍ ആര്‍ക്കും തന്നെ ബന്ധുക്കള്‍ ഇല്ലാത്തതിനാല്‍ താന്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. ബോക്‌സിംഗ് മുന്‍ താരമായിരുന്ന ഇയാളുടെ പേര് സാമുവല്‍ മക്‌ഡൊവല്‍ എന്നാണ്

Advertisment