Advertisment

വര്‍ഷങ്ങള്‍ക്കു ശേഷം സംയുക്ത വര്‍മ വീണ്ടും ക്യാമറക്ക് മുന്നില്‍

author-image
ഫിലിം ഡസ്ക്
New Update

വളരെ കുറച്ചു കാലം മാത്രമേ അഭിനയ രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് സംയുക്ത വര്‍മ. ബിജു മേനോനുമായുള്ള വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും മാറി നില്‍ക്കുകയായിരുന്നു നടി. ഇപ്പോള്‍ വീണ്ടും ക്യാമറക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് താരം.

Advertisment

publive-image

ഹരിതം ഫുഡ്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായിട്ടാണ് അവര്‍ വീണ്ടും അഭിനയരംഗത്തേക്ക് എത്തിയിരിക്കുന്നത്. വ്യത്യസ്ത വിഭവങ്ങള്‍ പാകം ചെയ്യുന്ന ആറ് വീട്ടമ്മമാരുടെ വേഷത്തിലാണ് പരസ്യത്തില്‍ നടി എത്തുന്നത്.

ജയറാം നായകനായി എത്തിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ അഭിനയ രംഗത്ത് എത്തുന്നത്. ഒടുവില്‍ കുബേരന്‍ എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചത്.

SAMYUKTHA VARMA
Advertisment