Advertisment

‘നിങ്ങളെല്ലാം കൂടി എന്നെ കൊല്ലുമോ എന്ന ഭയമേയുള്ളു’; പിണറായി സര്‍ക്കാര്‍ തിരികെ വരണമെന്ന് ഒരിക്കലും ആഗ്രഹിക്കില്ലെന്ന് സനല്‍കുമാര്‍ ശശിധരന്‍

author-image
ഫിലിം ഡസ്ക്
New Update

മുഖ്യമന്ത്രി പിണറായി വിജയന്റെ സര്‍ക്കാര്‍ ജനവഞ്ചക സര്‍ക്കാരാണെന്നും അത്തരത്തില്‍ ഒരു ഭരണാധികാരി തിരികെ വരണമെന്ന് ഒരിക്കലും ജനങ്ങള്‍ ആഗ്രഹിക്കില്ലെന്നും സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തന്റെ ഫെയ്‌സ്ബുക്കിലാണ് സനല്‍ എല്‍ഡിഎഫ് സര്‍ക്കാരിനെ വിമര്‍ശിച്ച് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

Advertisment

publive-image

കൃത്യമായി ചുട്ടെടുത്ത നുണകള്‍ സമര്‍ത്ഥമായി മാര്‍ക്കറ്റു ചെയ്തത് കൊണ്ടാണ് ഈ സര്‍ക്കാര്‍ വീണ്ടും വരുമെന്ന് പ്രതീതി ജനങ്ങളില്‍ ഉണ്ടാക്കാന്‍ കാരണമായത്. വിവരാവകാശനിയമത്തെ പോലും മാഫിയകളെ സഹായിക്കാനായി അട്ടിമറിച്ചു.

വിവാദങ്ങളുയര്‍ന്നപ്പോള്‍ പിന്മാറിയ പല പദ്ധതികളുടെയും പിന്നാമ്പുറ രേഖകള്‍ പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. ഏറ്റവും ഗുരുതരമായ വിഷയം തെളിവുകള്‍ നശിപ്പിക്കാന്‍ ഏതറ്റം വരെയും പോകുന്ന സര്‍ക്കാരാണിതെന്നും സനല്‍ പോസ്റ്റില്‍ പറയുന്നു.

സനലിന്റെ പോസ്റ്റിന് താഴെ നിരവധി പേര്‍ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റ് ചെയ്തിട്ടുണ്ട്. പിണറായി സര്‍ക്കാര്‍ വീണ്ടും വന്നാല്‍ പ്രമുഖ സംവിധായകന്‍ വല്ല കടുകയ്യും ചെയ്യുമോ എന്നാണ് എന്റെ ഭയമെന്ന് ഒരാള്‍ കമന്റ് ചെയ്തിട്ടുണ്ട്.

അതിന് സനല്‍ കുമാര്‍ മറുപടിയും കൊടുത്തിട്ടുണ്ട്. ‘ഒരിക്കലുമില്ല, ഇപ്പോള്‍ കൊലപാതകത്തിന് മുമ്പ് ഉണ്ടാകുന്ന ആത്മഹത്യ കഥകള്‍ നിങ്ങളുടെ ശീലമായതുകൊണ്ട് നിങ്ങളെല്ലാം കൂടി കൊല്ലുമോ എന്ന ഭയം മാത്രമേ ഉള്ളൂ’ എന്നാണ് സനല്‍ അതിന് മറുപടി കൊടുത്തത്.

സ്വര്‍ണ്ണക്കടത്തിനെ കുറിച്ചും, വാളയാറിലെ പെണ്‍കുട്ടികളുടെ അമ്മ നടത്തിയെ സമരത്തെ കുറിച്ചുമെല്ലാം സനല്‍ കുമാര്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

sanal kumar sasidharan
Advertisment