Advertisment

സഞ്ജു സാംസണ്‍ അപാര ഫോമില്‍. ഇനി വിവാദങ്ങള്‍ മറക്കാം !

New Update

publive-image

Advertisment

വിവാദങ്ങള്‍ക്കും വിലക്കിനും ശേഷം മടങ്ങിയെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ അപാര ഫോമിലായിട്ടും അര്‍ധസെഞ്ച്വറി കുറിക്കാന്‍ ഭാഗ്യം തുണച്ചില്ല.

ഐപിഎല്‍ മത്സരത്തില്‍ അർധസെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ മലയാളി താരം സഞ്ജു സാംസന്റെ ഇന്നിങ്സിലാണ് രാജസ്ഥാൻ റോയൽസ് ഇന്ന് പിടിച്ചുനിന്നത്.

ഈ സീസണിലെ ആദ്യ അർധസെഞ്ചുറിക്കു തൊട്ടരികിൽ നിൽക്കെയായിരുന്നു സഞ്ജുവിന്റെ മടക്കം. 42 പന്തിൽ അഞ്ചു ബൗണ്ടറികളോടെ 49 റൺസെടുത്ത സഞ്ജുവിനെ ഷാക്കിബ് അൽ ഹസ്സന്റെ പന്തിൽ റാഷിദ് ഖാനാണ് ക്യാച്ചെടുത്തു പുറത്താക്കിയത്.

publive-image

അല്ലായിരുന്നെങ്കില്‍ സഞ്ജുവിന്‍റെ മടങ്ങിവരവ് ഒരു ഗംഭീര ആഘോഷമായി മാറുമായിരുന്നു.

കേരളത്തിന്റെ സഞ്ജു സാംസനെ എട്ടു കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസ് ഇത്തവണ തിരിച്ചുവിളിച്ചത്. മോശം പെരുമാറ്റത്തിന്റെ പേരില്‍ കെസിഎയുടെ താക്കീതിനും വിലക്കിനും ശേഷം സഞ്ജു മോശം പ്രതിശ്ചായയിലായിരുന്നു.

publive-image

ഇന്ന് അര്‍ധസെഞ്ച്വറി നേടാനായില്ലെങ്കിലും മികച്ച ഫോമിലായി എന്ന കാര്യത്തില്‍ സഞ്ജുവിന് ആശ്വസിക്കാം. ഒപ്പം ആരാധകര്‍ക്കും .

cricket ipl sanchu
Advertisment