Advertisment

കുവൈറ്റില്‍ ശക്തമായ പൊടിക്കാറ്റ് തുടരും; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

New Update

കുവൈറ്റ് : ദിവസങ്ങളായി തുടരുന്ന പൊടിക്കാറ്റ് വാരാന്ത്യത്തിലും തുടരുമെന്ന് ഗോള നിരീക്ഷകന്‍ ആദില്‍ മാര്‍സൗഖിന്റെ മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ടുകൾ.

Advertisment

publive-image

വടക്കേപടിഞ്ഞാറന്‍ കാറ്റ് മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ ആഞ്ഞടിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കടലില്‍ പോകുന്നവരും പുറം ജോലി ചെയ്യുന്നവരും വേണ്ട മുന്‍ കരുതല്‍ എടുക്കണമെന്നും അറിയിപ്പില്‍ പറയുന്നു.

കുവൈത്തിന്റെ വിവിധ മേഖലകളില്‍ ശക്തമായ പൊടിക്കാറ്റ് മൂലം വാഹന ഗതാഗതത്തെ തടസ്സപ്പെടുത്തി. അതേസമയം വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല എന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

kuwait kuwait latest
Advertisment