Advertisment

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.എസ്.പിയെ പിന്തുണച്ചു ; ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സന്ദീപ് കുമാറിനെ സ്പീക്കര്‍ അയോഗ്യനാക്കി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സന്ദീപ് കുമാറിനെ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ രാം നിവാസ് ഗോയല്‍ അയോഗ്യനാക്കി. കുറുമാറ്റ നിരോധന നിയമപ്രകാരമാണ് സുല്‍ത്താന്‍പൂര്‍ മജ്‌റ എം.എല്‍.എയെ അയോഗ്യനാക്കിയത്.

Advertisment

publive-imageഒരുമാസത്തിനുള്ളില്‍ ഇത് നാലാമത്തെ ആംആദ്മി പാര്‍ട്ടി എം.എല്‍എയെയാണ് അയോഗ്യരാക്കുന്നത്. അരവിന്ദ് കെജ്‌രിവാള്‍ മന്ത്രിസഭയിലെ അംഗമായ കുമാര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബഹുജന്‍ സമാജ് പാര്‍ട്ടി ( ബി.എസ്.പി) യെ പിന്തുണച്ചു എന്നതിന്റെ പേരിലാണ് അയോഗ്യതാ നടപടികള്‍ ആരംഭിച്ചത്.

നേരത്തെ കപില്‍ മിശ്ര, അനില്‍ ഭജ്പായി, ദേവീന്ദര്‍ ഷെഹ്‌റാവത്ത് എന്നിവരെ ബി.ജെ.പിയെ പിന്തുണച്ചതിന്റെ പേരിലാണ് അയോഗ്യരാക്കിയത്.

കുമാര്‍ ഒരു പ്രതിപക്ഷ പാര്‍ട്ടിയെ പിന്തുണക്കുന്നത് ആംആദ്മി പാര്‍ട്ടിയിലെ അംഗത്വം സ്വമേധയാ ഉപേക്ഷിക്കുന്നതിന് തുല്ല്യമാണെന്ന് ഡല്‍ഹി നിയമസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

Advertisment