Advertisment

'ഈ ലോജിക്ക് നോക്കിയാണെങ്കിൽ നാസി കാലത്ത് ജർമനിയിലെ ജൂതവിഭാഗത്തിനെതിരായ വേട്ടയാടലിൽ ജർമനിക്കു പുറത്തുനിന്നുള്ള ആർക്കും വിമർശിക്കാനാകില്ല. പാക്കിസ്ഥാനിൽ അഹമദ്, ഹിന്ദു, സിഖ്, ക്രിസ്ത്യൻ എന്നിവർക്കെതിരായ വേട്ടയാടലിൽ പാക്കിസ്ഥാനു പുറത്തുള്ളവർക്കു മിണ്ടാനാകില്ല, ഈ ലോജിക് വച്ചാണെങ്കിൽ ആർക്കും ആരുടെ കാര്യങ്ങളും പരസ്പരം നോക്കാനാകില്ല': പോപ് ഗായിക റിയാനയെ വിമര്‍ശിച്ച പ്രമുഖരുടെ 'ലോജിക്കി'നെതിരെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ്മ; ഒടുവില്‍ പോസ്റ്റ് മുക്കി !

New Update

publive-image

Advertisment

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണച്ച പോപ് ഗായിക റിഹാനയെ വിമര്‍ശിച്ച സച്ചിന്‍ തെണ്ടുല്‍ക്കറക്കമുള്ള പ്രമുഖരുടെ 'ലോജിക്കിനെ' ചോദ്യം ചെയ്ത് ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ. ഈ ലോജിക് വച്ചാണെങ്കിൽ ആർക്കും ആരുടെ കാര്യങ്ങളും പരസ്പരം നോക്കാനാകില്ല. എന്തെന്നാൽ സാഹചര്യവും ആരുടെയെങ്കിലും ആഭ്യന്തര വിഷയമായിരിക്കും– സന്ദീപ് ട്വിറ്ററിൽ കുറിച്ചു.

ഈ ലോജിക്ക് നോക്കിയാണെങ്കിൽ നാസി കാലത്ത് ജർമനിയിലെ ജൂതവിഭാഗത്തിനെതിരായ വേട്ടയാടലിൽ ജർമനിക്കു പുറത്തുനിന്നുള്ള ആർക്കും വിമർശിക്കാനാകില്ല. പാക്കിസ്ഥാനിൽ അഹമദ്, ഹിന്ദു, സിഖ്, ക്രിസ്ത്യൻ എന്നിവർക്കെതിരായ വേട്ടയാടലിൽ പാക്കിസ്ഥാനു പുറത്തുള്ളവർക്കു മിണ്ടാനാകില്ല. യുഎസിനു പുറത്തുനിന്നുള്ളവർക്ക് അവിടത്തെ വംശീയതയെ വിമർശിക്കാൻ സാധിക്കില്ല... എന്നിങ്ങനെയായിരുന്നു സന്ദീപിന്റെ ട്വീറ്റ്.

Image result for sandeep-sharma-questions-logic-behind-criticism-of-rihanna-over-farmers-protest

എന്നാല്‍ ട്വീറ്റ് ഏറെ ചര്‍ച്ചയായതോടെ സന്ദീപ് അത് പിന്‍വലിച്ചു.

Advertisment