Advertisment

സായികുമാറിനെ ദുബൈയില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ദാവൂദിന്റെ സഹായം തേടി, അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ദുബൈയില്‍ നിന്ന് നടന്‍ സായികുമാറിനെ നാട്ടിലെത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ സഹായം തേടിയെന്ന സംവിധായകന്‍ സിദ്ദീഖിന്റെ വെളിപ്പെടുത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട് സന്ദീപ് വാര്യര്‍.

മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും, വിശദമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി നേതാവ് സന്ദീപ് ഫേയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിങ്ങനെ

1993 ലാണ് മുംബൈ സീരിയല്‍ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്. ഹിറ്റ്‌ലര്‍ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 – 96 സമയം , ദാവൂദ് ഇബ്രാഹിമിന്റെ ചോരക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങള്‍ പോലും ഡി കമ്പനിയുമായി സംസാരിക്കാന്‍ ഭയന്ന കാലം . സഞ്ജയ് ദത്ത് അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടന്‍ സായികുമാറിനെ ദുബായില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകന്‍ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്റ് സ്റ്റയിലിന് മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.

sandeep warrier siddhique
Advertisment