Advertisment

ഐപിഎല്ലിൽ അരങ്ങേറി സന്ദീപ് വാര്യർ: കേരളത്തിൽ നിന്നുള്ള ആറാമത്തെ താരം

New Update

publive-image

ഐപിഎല്ലിൻ്റെ ഗ്ലാമർ വേദിയിൽ അരങ്ങേറി സന്ദീപ് വാര്യർ. മുംബൈ ഇന്ത്യൻസിനെതിരെ ഈഡൻ ഗാർഡനിലാണ് സന്ദീപ് അരങ്ങേറിയത്. ഇതോടെ സന്ദീപ് കേരളത്തിൽ നിന്നും ഐപിഎൽ കളിക്കുന്ന ആറാമത്തെ താരമായി.

കൊൽക്കത്തയ്ക്കു വേണ്ടി ബൗളിംഗ് ഓപ്പൺ ചെയ്ത സന്ദീപ് ഇതുവരെ മൂന്ന് ഒവറുകളാണ് എറിഞ്ഞത്. വിക്കറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും 3 ഓവറുകളിൽ 23 റൺസ് മാത്രമാണ് സന്ദീപ് വിട്ടു കൊടുത്തത്. തുടർച്ചയായി മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിലാണ് സന്ദീപ് പന്തെറിഞ്ഞത്. സഞ്ജു സാംസൺ, സച്ചിൻ ബേബി, വിഷ്ണു വിനോദ്, ബേസിൽ തമ്പി, എസ് മിധുൻ എന്നീ കേരള താരങ്ങളാണ് ഇതു വരെ ഐപിഎല്ലിൽ പാഡണിഞ്ഞത്.

Advertisment