Advertisment

നിലപാടും ആർജ്ജവവും ഉള്ളവരെ തോന്നിവാസം പറഞ്ഞു വായടപ്പിക്കാമെന്ന് വ്യാമോഹിക്കരുത്; ഒരാളുടെ നിലപാടുകളെ നിലപാടുകൾ കൊണ്ടാണ് നേരിടേണ്ടത്, മറിച്ചു ഗോസിപ്പുകൾ കൊണ്ടല്ല; ആ ചിത്രം ശബരിമല സമരകാലത്തെത്; പടം വെച്ച് ആഘോഷിച്ചവർ ആ പടത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കേണ്ടതായിരുന്നു; സന്ദീപ് വാര്യരുടെ സുഹൃത്തിന്റെ കുറിപ്പ് വൈറല്‍

New Update

തൃശൂര്‍: തൂശൂരില്‍ കഴിഞ്ഞ ദിവസം ഒരു ദേശീയ പാര്‍ട്ടിയുടെ യുവനേതാവിന് മര്‍ദ്ദനമേറ്റെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം സാന്നിധ്യമായ ഈ യുവ നേതാവ് ആരെന്ന ചോദ്യം സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു. ബിജെപി നേതാവ് സന്ദീപ് വാര്യരാണ് ഈ നേതാവെന്ന് ചിലര്‍ കണ്ടെത്തി.

Advertisment

publive-image

മര്‍ദ്ദനമേറ്റ് സന്ദീപ് വാര്യര്‍ ആശുപത്രിയില്‍ കിടക്കുന്ന ചിത്രങ്ങളും പുറത്ത് വന്നു. എന്നാല്‍ ഈ ചിത്രം ശബരിമല സമരകാലത്ത് നടന്ന ലാത്തി ചാര്‍ജില്‍ കാലില്‍ പരിക്കേറ്റ് കിടക്കുന്ന സന്ദീപ് വാര്യരുടേതാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഉറ്റ സുഹൃത്തായ ശ്രീല പിള്ള. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ശ്രീല ഇക്കാര്യം വ്യക്തമാക്കുന്നത്.

കുറിപ്പ് ഇങ്ങനെ...

2004 മുതൽ ഉറ്റ ചങ്ങാതിമാരാണ്. സൗഹൃദം പതിനേഴാം വർഷത്തിലേക്കു എത്തി നിൽക്കുന്നു. ലോകത്ത് ഏത് വിഷയവും സംസാരിക്കാൻ സാധിക്കുന്നവർ. ആഴ്ചയിൽ 2തവണയെങ്കിലും ഫോണിലെങ്കിലും സംസാരിക്കുന്നവർ. നിലപാടും ആർജ്ജവവും ഉള്ളവരെ തോന്നിവാസം പറഞ്ഞു വായടപ്പിക്കാമെന്ന് വ്യാമോഹിക്കരുത്.

ഒരാളുടെ നിലപാടുകളെ നിലപാടുകൾ കൊണ്ടാണ് നേരിടേണ്ടത്... മറിച്ചു ഗോസിപ്പുകൾ കൊണ്ടല്ല...രാവിലെ മുതൽ ഇടതു സൈബർ ഇടങ്ങളിൽ പ്രചരിപ്പിക്കുന്ന ആഘോഷിക്കുന്ന ഒരു ഫോട്ടോ ഇതിനോടൊപ്പം കൊടുക്കുന്നുണ്ട്. ശബരിമല സമരകാലത്തു നടന്ന ഒരു ലാത്തി ചാർജിൽ കാലിൽ പരിക്ക് പറ്റി കിടക്കുന്ന ചിത്രമാണത്.

കണ്ടവരെല്ലാം പടം വെച്ച് ആഘോഷിച്ചു .ആഘോഷിച്ചവർ ആ പടത്തിൽ ഒന്ന് സൂക്ഷിച്ചു നോക്കേണ്ടതായിരുന്നു. ഒന്നര വർഷമായി ഇവിടെ കൊറോണ ആണ്. എല്ലാവരും മാസ്ക് ധരിച്ചാണ് നടക്കുന്നത്.

ഈ കൊറോണകാലത്തു മാസ്ക് ധരിക്കാത്തവരോ? മറ്റൊന്ന് ഇപ്പോൾ ഏത് ആശുപത്രിയിൽ ആണ് ഇത്രയും ആൾക്കാർ കൂടി നിൽക്കുക? ബുദ്ധിയും വിവരയും ഉണ്ടെന്നു നടിക്കുന്ന കമ്മികൾ ചിത്രത്തിൽ ഒന്ന് കൂടി നോക്കുക.

ഇനി മാതൃഭൂമി റിപ്പോർട്ടറോട് ചോദിച്ചാൽ അറിയാൻ കഴിയും ഇന്ന് തൃശ്ശൂരിൽ നിന്നാണ് സന്ദീപ് ചർച്ചയിൽ പങ്കെടുത്തതെന്നു. ഓട് സഖാക്കളെ കണ്ടം വഴി.

sandeep warrier
Advertisment