Advertisment

പുന്നാര പത്രക്കാരെ, എന്‍റെ ഫേസ്ബുക്ക് പേജ് എന്‍റെ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണ്...വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് സന്ദീപ് ജി വാര്യര്‍

New Update

തിരുവനന്തപുരം: സിനിമാ താരങ്ങള്‍ക്കെതിരായ പ്രതികരണത്തില്‍ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് വാര്യരെ തള്ളി ബി.ജെ.പി നേതൃത്വം വന്നതിന് പിന്നാലെ മറുടപടിയുമായി സന്ദീപ് ജി വാര്യര്‍.

Advertisment

publive-image

പുന്നാര പത്രക്കാരെ, എന്‍റെ ഫേസ്ബുക്ക് പേജ് എന്‍റെ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണ്. വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്.

രമേശേട്ടന്‍ എന്നെ തള്ളി പറഞ്ഞു എന്നൊക്കെ വാര്‍ത്ത കൊടുത്തവര്‍ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി വ്യക്തമായി കേള്‍ക്കുന്നത് നന്നായിരിക്കും. അവനവന്‍ എഡിറ്ററായ ലോകത്തെ ഏക ഇടമാണ് സാമൂഹ്യ മാധ്യമങ്ങളെന്നും സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്‍റെ പൂര്‍ണരൂപം

പുന്നാര പത്രക്കാരെ, എന്‍റെ ഫേസ്ബുക്ക് പേജ് എന്‍റെ സ്വന്തമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഇടമാണ്. അവനവന്‍ എഡിറ്ററായ ലോകത്തെ ഏക ഇടമാണ് സാമൂഹ്യ മാധ്യമങ്ങള്‍. ബിജെപിയുടെ നിലപാട് സംസ്ഥാന ജനറല്‍ സെക്രട്ടറി ശ്രീ എം ടി.രമേശ് പറയുന്നതാണ്. രമേശേട്ടന്‍ എന്നെ തള്ളി പറഞ്ഞു എന്നൊക്കെ വാര്‍ത്ത കൊടുത്തവര്‍ അദ്ദേഹം പറഞ്ഞത് ഒന്നുകൂടി വ്യക്തമായി കേള്‍ക്കുന്നത് നന്നായിരിക്കും.

'വ്യക്തിപരമായ അഭിപ്രായ പ്രകടനം നടത്താന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. രാഷ്ട്രീയ വിമര്‍ശനം നടത്തുന്നവര്‍ അത് കേള്‍ക്കുമ്ബോഴും സഹിഷ്ണുത കാണിക്കണം'. ഇത്രയും വാചകങ്ങള്‍ കൂടി രമേശേട്ടന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി സന്ദീപിനെ തള്ളിപ്പറയുകയല്ല ചേര്‍ത്തു പിടിക്കുകയാണ് ചെയ്തിരിക്കുന്നത്.

സിനിമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയിട്ടില്ല. നികുതി അടയ്ക്കാത്തവര്‍ക്ക് സ്വാഭാവികമായി അതൊരു ഭീഷണിയായി തോന്നിയേക്കാം. 'ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്' ആര്‍ക്കെങ്കിലുമൊക്കെ തോന്നിയിട്ടുണ്ടെങ്കില്‍ നന്നായിപ്പോയി.

sandeep warrier
Advertisment