Advertisment

ഫുട്‌ബോള്‍ ജീവിതത്തില്‍ എനിക്ക് എല്ലാം നല്‍കിയത് ബ്ലാസ്‌റ്റേഴ്‌സാണ്; എനിക്ക് രണ്ടാം വീടാണ് ബ്ലാസ്‌റ്റേഴ്‌സ്: സന്ദേശ് ജിങ്കന്‍ പറയുന്നു

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: സന്ദേശ് ജിങ്കന്‍ ടീം വിട്ടെന്ന വാര്‍ത്ത കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ നിരാശപ്പെടുത്തുന്ന വാര്‍ത്തയായിരുന്നു. പല താരങ്ങളും വന്നും പോയുമിരുന്നെങ്കിലും ആറു വര്‍ഷത്തോളം ടീമിന്റെ പ്രതിരോധക്കോട്ട കാത്തിരുന്ന സന്ദേശ് ജിങ്കന്‍ ആരാധക മനസുകളില്‍ അത്രയേറെ സ്ഥാനം നേടിയിരുന്നു.

തനിക്ക് ബ്ലാസ്റ്റേഴ്‌സുമായുള്ള അടുപ്പത്തെക്കുറിച്ച് വാചാലാനാവുകയാണ് ജിങ്കന്‍. മിനര്‍വ അക്കാദമി ഉടമ രഞ്ജിത് ബജാജുമായി നടത്തിയ ഓണ്‍ലൈന്‍ ചാറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് തനിക്ക് രണ്ടാം വീടാണെന്ന് ജിങ്കന്‍ പറഞ്ഞു.

' ഫുട്ബോൾ ജീവിതത്തിൽ എനിക്ക് എല്ലാം നൽകിയത് ബ്ലാസ്റ്റേഴ്സാണ്. ഞാൻ എന്ന വ്യക്തി രൂപപ്പെട്ടതും അവിടെയാണ്. എനിക്ക് രണ്ടാം വീടാണ് ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സിലെ കരിയർ മനോഹരമായ കാലഘട്ടമായിരുന്നു. ഒരു താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് വളരാൻ പറ്റി. സൗഹാർദത്തോടെയാണ് അന്നാട്ടിലെ ജനങ്ങളും എന്നോട് പെരുമാറിയത്.

ഇന്ത്യൻ ജഴ്സിയിലും ബ്ലാസ്റ്റേഴ്സ് ജഴ്സിയിലുമുള്ള അരങ്ങേറ്റം എനിക്ക് മറക്കാനാകില്ല. ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയത് ഇപ്പോഴും ഓർക്കുന്നു. അന്ന് നിറഞ്ഞ സ്റ്റേഡിയമായിരുന്നു. ഗ്രൗണ്ട് മുഴുവൻ കുലുങ്ങുന്നത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്.' ജിങ്കൻ പറയുന്നു.

Advertisment