Advertisment

സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദ്ദേശം താങ്കൾ തിരിച്ചറിയാതെ പോയതാണോ ? ...നാട്ടുകാരുടെ കയ്യിൽ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ എത്രയും പെട്ടെന്ന് നിക്ഷേപിച്ച് കണക്ക് പുറത്തുവിട്ടാൽ കൂടുതൽ മാനക്കേട് ഒഴിവാക്കാം....ബിജിബാലിനോട് സന്ദീപ് വാര്യര്‍

New Update

കൊച്ചി:  ബിജിബാല്‍ നേതൃത്വം നല്‍കുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ നവംബര്‍ ഒന്നിന് കരുണ സംഗീത നിശ സംഘടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നടത്തപ്പെട്ട പരിപാടിയുടെ കണക്ക് ഇതുവരെ പുറത്ത് വിടാത്തത് എന്തുകൊണ്ടാണ് എന്ന് ബിജിബാലിനോട് ചോദിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തിയിരിക്കുകയാണ് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍.

Advertisment

publive-image

'ഇത്രയും ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ എത്ര കാലം മുന്നോട്ട് പോകാനാവും താങ്കള്‍ക്ക് ? സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്ബത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദേശം താങ്കള്‍ തിരിച്ചറിയാതെ പോയതാണോ ?'-അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ബിജിബാല്‍ , താങ്കളിലെ സംഗീതജ്ഞനെ ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. സിനിമ കാണാനും പാട്ട് കേള്‍ക്കാനും ഇഷ്ടപ്പെടുന്ന സാധാരണ മലയാളി മാത്രമാണ്.

താങ്കള്‍ നേതൃത്വം നല്‍കുന്ന കൊച്ചി മ്യൂസിക് ഫൗണ്ടേഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ നവംബര്‍ ഒന്നിന് നടത്തിയ കരുണ സംഗീത നിശയുടെ കണക്ക് ഇതുവരെ പുറത്ത് വിടാത്തത് എന്തുകൊണ്ടാണ് ? ഒരു രൂപ ചിലവില്ലാതെ നടത്തിയ പരിപാടിയില്‍ നിന്നും എത്ര കോടി ടിക്കറ്റ് , സ്പോണ്‍സര്‍ ഇനങ്ങളിലായി ലഭിച്ചു ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമടച്ചോ ? രേഖകള്‍ എവിടെ ?

ഇത്രയും ചോദ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ച്‌ എത്ര കാലം മുന്നോട്ട് പോകാനാവും താങ്കള്‍ക്ക് ? സഹജീവി സ്നേഹം എന്ന മലയാളി നന്മയെ ചൂഷണം ചെയ്ത് സാമ്ബത്തിക തട്ടിപ്പ് നടത്താനുള്ള പൊരിച്ച മത്തി ടീമിന്റെ ഗൂഢോദ്ദേശം താങ്കള്‍ തിരിച്ചറിയാതെ പോയതാണോ ?

ഈ ചോദ്യങ്ങളെ അവഗണിച്ച്‌ മുന്നോട്ട് എത്ര കാലം പോകാനാകും നിങ്ങള്‍ക്ക് ?

നാട്ടുകാരുടെ കയ്യില്‍ നിന്നും പിരിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ എത്രയും പെട്ടെന്ന് നിക്ഷേപിച്ച്‌ കണക്ക് പുറത്തുവിട്ടാല്‍ കൂടുതല്‍ മാനക്കേട് ഒഴിവാക്കാം.

 

 

https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3381152488593160/?type=3&theater

Advertisment