Advertisment

വെസ്റ്റേണ്‍ ഡിജിറ്റല്‍ പുതിയ സാന്‍ഡിസ്‌ക് എക്‌സ്ട്രീം പോര്‍ട്ടബിള്‍ എസ്‌എസ്‌ഡികളുടെ ശ്രേണി പുറത്തിറക്കുന്നു

New Update

publive-image

Advertisment

കൊച്ചി: വെസ്റ്റേണ്‍ ഡിജിറ്റല്‍ കോര്‍പ്പ്. (എന്‍എഎസ്‌ഡിഎക്യു: ഡബ്‌ള്യുഡിസി) മുന്‍ തലമുറയെക്കാള്‍ 2എക്‌സ് അടുത്ത് വേഗത വാഗ്ദാനം ചെയ്യുന്ന പുതിയ രണ്ട് സാന്‍ഡിസ്‌ക് പോര്‍ട്ടബിള്‍ എസ്എസ്‌ഡികളുടെ ലോഞ്ച് പ്രഖ്യാപിച്ചു. സാന്‍ഡിസ്‌ക് എക്‌സ്ട്രീം, സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ എന്നിവ ഇന്നത്തെ ഉന്നത നിലവാരമുള്ള ഉള്ളടക്ക ആവശ്യകതകള്‍ക്കൊപ്പം നില്‍ക്കാന്‍ അനുസൃതമായി രൂപകല്‍പ്പന ചെയ്തവയാണ്.

ദിനംപ്രതി ജീവിതത്തിലെ മികച്ച നിമിഷങ്ങള്‍ ഒപ്പിയെടുത്ത് സൂക്ഷിക്കുന്ന പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാര്‍, വീഡിയോഗ്രാഫര്‍മാര്‍, ഫോട്ടോഗ്രാഫി തല്‍പരര്‍ എന്നിവര്‍ക്ക് നീക്കങ്ങളില്‍ മികച്ചരീതിയില്‍ ആശ്ചര്യകരമായ വേഗതയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വിശ്വസ്തമായ പരിഹാരം ആവശ്യമാണ്.

'പുതിയ സാന്‍ഡിസ്‌ക് പോര്‍ട്ടബിള്‍ എസ്‌എസ്‌ഡികള്‍, ഉപഭോക്താക്കളും പ്രൊഫഷലുകളും ഞങ്ങളില്‍ നിന്നും പ്രതീക്ഷിക്കുന്ന പെര്‍ഫോമന്‍സ്, വിശ്വാസ്യത, സ്പീഡ്, പ്രായോഗികക്ഷമത എന്നിവ പ്രദാനം ചെയ്യുന്നു. ഈ വിഭാഗത്തിലെ പുതിയ ശ്രേണി എസ്‌എസ്‌ഡികളുടെ, ഏറ്റവും പുതിയ എന്‍വിഎംഇ ടെക്‌നോളജിയാല്‍ സ്പീഡ് വര്‍ദ്ധിപ്പിപ്പുകയും രൂപകല്‍പനയില്‍ ശക്തമായ വസ്തുക്കളുടെ ഉപയോഗത്തിലൂടെ ഡ്രൈവുകള്‍ക്ക് ട്രെന്‍ഡി ലുക്ക് നല്‍കുന്നതോടൊപ്പം വമ്പന്‍ ഫയലുകള്‍ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് സഹായകമായമായ കാഠിന്യവും നല്‍കിയിരിക്കുന്നു.' ഖാലിദ് വനി, ഡയറക്ടര്‍ - സെയില്‍സ്, ഇന്ത്യ, വെസ്റ്റേണ്‍ ഡിജിറ്റല്‍ പറഞ്ഞു.

'ശക്തിവത്തായ സ്മാര്‍ട്ട്‌ഫോണുകളും ലാപ്‌ടോപ്പുകളും ഉപയോഗിക്കുന്ന, ഇന്നത്തെ ഉപഭോക്താക്കള്‍, അവരുടെ യാത്രയിലുടനീളം കണ്ടന്റുകള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ഓരോ നിമിഷത്തിനും വിലകല്‍പ്പിക്കപ്പെടുമ്പോള്‍, അവരുടെ കണ്ടന്റുകള്‍ സുരക്ഷിതമാക്കുന്നതിനും എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനുമാവശ്യമായ മികച്ച പ്രവര്‍ത്തനക്ഷമതയുള്ള ഒരു സ്റ്റോറേജ് സൊല്യൂഷന്‍ അവര്‍ക്ക് ആവശ്യമാണ്. 256-ബിറ്റ് എഇഎസ് ഹാര്‍ഡ്‌വെയര്‍ എന്‍ക്രിപ്ഷന്‍, 2 മീറ്റര്‍ വരെയുള്ള ഡ്രോപ്പ് പ്രൊട്ടക്ഷന്‍, പൊടി, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിനുള്ള ഐപി 55 റേറ്റിംഗ് എന്നിവയോടെ, സാന്‍ഡിസ്‌ക് എക്‌സ്ട്രീം പോര്‍ട്ടബിള്‍, സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ എസ്‌എസ്‌ഡികള്‍ ഏത് പരിതസ്ഥിതിയിലും മികച്ച പ്രവര്‍ത്തനം പ്രദാനം ചെയ്യുകയും ഈടു നില്‍ക്കുകയും ചെയ്യുന്നു.' ജഗനാഥന്‍ ചെല്ലയ്യ, ഡയറക്ടര്‍-മാര്‍ക്കറ്റിംഗ്, ഇന്ത്യ വെസ്റ്റേണ്‍ ഡിജിറ്റല്‍ പറഞ്ഞു.

publive-image

4ടിബി വരെയുള്ള കപ്പാസിറ്റികളില്‍ ലഭിക്കുന്ന, ഏപ്രില്‍ 2021 മുതല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന, എന്‍വിഎംഇ ഡ്രൈവുകള്‍ അതിശയകരമായ കണ്ടന്റുകള്‍ സൃഷ്ടിക്കുകയോ 4കെ, 8കെ ഫൂട്ടേജുകള്‍ എളുപ്പത്തില്‍ ക്യാപ്ചര്‍ ചെയ്യുകയോ മാറ്റുകയോ ചെയ്യുന്നതിന് അനുയോജ്യമായവയാണ്. ഫ്‌ളാഗ്ഷിപ്പ് സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ പോര്‍ട്ടബിള്‍ എസ്‌എസ്‌ഡി ഉയര്‍ന്ന ജോലിഭാരത്തിലും കൂളായിരിക്കാനായി നിര്‍മ്മിച്ചിരിക്കുന്ന ഫോര്‍ജ്ഡ് അലുമിനിയം ചാസിസ്, പ്രൊഡക്ഷനിലെ കാഠിന്യം അതിജീവിക്കുന്നതിനായി ഈടുനില്‍ക്കുന്ന സിലിക്കോണ്‍ ഡിസൈന്‍ എന്നീ പ്രത്യേകതകളുണ്ട്. പാസ്‌വേര്‍ഡ് പ്രൊട്ടക്ഷന്‍, 256ബിറ്റ് എഇഎസ് എന്‍ക്രിപ്ഷന്‍ എന്നിവയാല്‍ കണ്ടന്റുകള്‍ സുരക്ഷിതമായി സൂക്ഷിക്കാനും ഈ ഡ്രൈവുകള്‍ സഹായിക്കുന്നു.

വിലയും ലഭ്യതയും

സാന്‍ഡിസ്‌ക് എക്‌സ്ട്രീം പോര്‍ട്ടബിള്‍ എസ്എസ്ഡി ഇപ്പോള്‍ 500 ജിബി (രൂപ 7999 എംഎസ്ആര്‍പി), 1ടിബി (രൂപ 12999 എംഎസ്ആര്‍പി), 2ടിബി (രൂപ 27499 എംഎസ്ആര്‍പി), എന്നീ വിലകളില്‍ ലഭ്യമാണ്. 4ടിബി സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോണ്ണപോര്‍ട്ടബിള്‍ എസ്‌എസ്‌ഡി ഇപ്പോള്‍ 1 ടിബി (രൂപ 19999 എംഎസ്ആര്‍പി), 2ടിബി (രൂപ 34999 എംഎസ്ആര്‍പി), എന്നീ വിലകളില്‍ ലഭ്യമാണ്. 4ടിബി ഉപഭോക്താക്കള്‍ക്ക് സാന്‍ഡിസ്‌ക് എക്‌സ്ട്രീം, സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ എസ്എസ്‌ഡി ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നിവിടങ്ങളില്‍ നിന്ന് വാങ്ങുമ്പോള്‍ ഒരു പരിമിതകാല ഓഫര്‍ ലഭ്യമാണ്- 500ജിബി വിഭാഗത്തിന് 600/ രൂപയും 1ടിബിയും അതിന്‍ മുകളിലുമുള്ള വിഭാഗങ്ങള്‍ക്ക് 100/ രൂപയും ഇളവ് ലഭിക്കുന്നു.

മുഖ്യ പ്രത്യേകതകള്‍

• സാന്‍ഡിസ്‌ക് എക്‌സ്ട്രീം പ്രോ പോര്‍ട്ടബിള്‍ എസ്എസ്ഡി

• 2000എംബി/സെക്കന്റ്** വരെ റീഡ് 2000എംബി/സെക്കന്റ്** വരെ റൈറ്റ് സ്പീഡുകളുള്ള ശക്തമായ എന്‍വിഎംഇ സോളിഡ് സ്റ്റേറ്റ് പെര്‍ഫോമന്‍സിലൂടെ ഡാറ്റ സ്റ്റോര്‍ ചെയ്യുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുമുള്ള സമയം ലാഭിക്കുന്നു.

• ഒരു പോര്‍ട്ടബിള്‍ രൂപ ഘടകത്തില്‍ ഉയര്‍ന്ന സുസ്ഥിര വേഗത പ്രദാനം ചെയ്യുന്നതിന് ഹീറ്റ്‌സിങ്കായി ഒരു അലൂമിനിയം ഫോര്‍ജ്ഡ് ചാസിസ് പ്രവര്‍ത്തിക്കുന്നു.

• രണ്ടു-മീറ്റര്‍ വരെയുള്ള ഡ്രോപ്പ് പ്രൊട്ടക്ഷന്‍, ഒരു ഐപിപി55 റേറ്റിംഗ്2 എന്നിവ ഡ്രൈവിന് ഏത് സാഹസികതയും ഏറ്റെടുക്കുവാനുള്ള ഉറപ്പ് നല്‍കുന്നു. ഡ്രൈവിന്റെ ഫോര്‍ജ്ഡ് അലുമിനിയം ചാസിസും സിലിക്കണ്‍ ഷെല്‍ ഡിസൈനും ഒരു പ്രീമിയം അനുഭവവും അധിക സുരക്ഷയും പ്രദാനം ചെയ്യുന്നു.

• പാസ്‌വേര്‍ഡ് പ്രൊട്ടക്ഷന്‍, ഒരു 256-എഇഎസ് ഹാര്‍ഡ്‌വെയര്‍ എന്‍ക്രിപ്ഷന്‍ എന്നിവയിലൂടെ വ്യക്തിപരമായ കണ്ടന്റുകള്‍ വ്യക്തിപരമായിത്തന്നെ സൂക്ഷിക്കാന്‍ സഹായിക്കുന്നു.

• എക്‌സ്ട്രീം പ്രോണ്ണ എസ്എസ്ഡി എല്ലാ ഉപകരണങ്ങളിലും ഉപയോഗിക്കാവുന്നതാണ് (വിന്‍ഡോസ്, മാക്, യുഎസ്ബി ടൈപ്പ് സി സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയിലേതിലായാലും)

• 5-വര്‍ഷം ലിമിറ്റഡ് വാറണ്ടി വാഗ്ദാനം ചെയ്യുന്നു.

• സാന്‍ഡിസ്‌ക് എക്‌സ്ട്രീം പോര്‍ട്ടബിള്‍ എസ്എസ്ഡി

• അതിശയകരമായ കണ്ടന്റ് സൃഷ്ടിക്കുന്നതിനും അതുല്യമായ ഫൂട്ടേജുകള്‍ ക്യാപ്ചര്‍ ചെയ്യുന്നതിനും അനുയോജ്യമായ പോര്‍ട്ടബില്‍ ഃഐ-കപ്പാസിറ്റി ഡ്രൈവില്‍ 1050എംബി/സെക്കന്റ്** വരെ റീഡ് 1000എംബി/സെക്കന്റ്** വരെ റൈറ്റ് സ്പീഡുകളുള്ള എന്‍വിഎംഇ സോളിഡ് സ്റ്റേറ്റ് പെര്‍ഫോമന്‍സ് ലഭിക്കുന്നു.

• അധികം ഈടുനില്‍ക്കുന്നതിനായി ഡ്രൈവിന് രണ്ടു-മീറ്റര്‍ വരെയുള്ള ഡ്രോപ്പ് പ്രൊട്ടക്ഷന്‍, ഒരു ഐപിപി55 വാട്ടര്‍ ഡസ്റ്റ് പ്രൊട്ടക്ഷന്‍ റേറ്റിംഗ്2 എന്നീ ഫീച്ചറുകളുണ്ട്.

• ഈടുനില്‍ക്കുന്ന സിലിക്കണ്‍ ഷെല്‍ ഡ്രൈവിന്റെ പുറംഭാഗത്തിന് ഒരു പ്രീമിയം അനുഭവവും അധിക സുരക്ഷയും പ്രദാനം ചെയ്യുന്നു.

• പാസ്‌വേര്‍ഡ് പ്രൊട്ടക്ഷന്‍, ഒരു 256-എഇഎസ് ഹാര്‍ഡ്‌വെയര്‍ എന്‍ക്രിപ്ഷന്‍ എന്നിവയിലൂടെ വ്യക്തിപരമായ കണ്ടന്റുകള്‍ വ്യക്തിപരമായിത്തന്നെ സൂക്ഷിക്കാന്‍ സഹായിക്കുന്നു. 1

• വിന്‍ഡോസ്, മാക്, യുഎസ്ബി ടൈപ്പ് സി സ്മാര്‍ട്ട്‌ഫോണുകള്‍ എന്നിവയിലെല്ലാം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് എക്‌സ്ട്രീം പോര്‍ട്ടബിള്‍ എസ്എസ്ഡി രൂപകല്‍പന ചെയ്തിരിക്കുന്നത്.

• 5-വര്‍ഷം ലിമിറ്റഡ് വാറണ്ടി വാഗ്ദാനം ചെയ്യുന്നു.

kochi news
Advertisment