Advertisment

ചട്ടയും മുണ്ടുമണിഞ്ഞ് താരപുത്രികള്‍...ചിത്രം വൈറലാകുന്നു

author-image
ഫിലിം ഡസ്ക്
Updated On
New Update

അഭിനേത്രിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് മക്കളുടെ വരവോടെ സിനിമയില്‍ നിന്നും ഇടവേള എടുത്തുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഫേസ്ബുക്കിലൂടെ മക്കളുടെ ഫോട്ടോ സാന്ദ്ര പങ്കുവെക്കാറുണ്ട്.

Advertisment

publive-image

ചട്ടയും മുണ്ടും അണിഞ്ഞെത്തിയിരിക്കുകയാണ് മക്കള കെന്‍ഡ്‌ലും കാറ്റ്‌ലും .അമ്മയെപ്പോലെ തന്നെയാണ് മക്കളുമെന്ന ക്യാപ്ഷനോടെയാണ് സാന്ദ്ര ചിത്രം പോസ്റ്റ് ചെയ്തത്. മാര്‍ത്തയെന്നും മറിയമെന്നും വിളിപ്പേരുള്ള കുട്ടിക്കുറുന്പത്തികളുടെ ചിത്രത്തെ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ആമേന്‍ എന്ന ചിത്രത്തിലെ ചട്ടയും മുണ്ടും അണിഞ്ഞുള്ള ചിത്രവും സാന്ദ്ര പങ്കുവെച്ചിട്ടുണ്ട്.

അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം എന്നാണ് തിരിച്ചുവരുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിരുന്നു. തിരിച്ചുവരവിനെക്കുറിച്ചുള്ള സൂചനകളൊന്നും താരം ഇതുവരെ നല്‍കിയിട്ടില്ല. ആമേന്‍, സക്കറിയായുടെ ഗര്‍ഭിണികള്‍, ഫിലിപ്‌സ് ആന്‍ഡ് മങ്കിപ്പെന്‍, തുടങ്ങിയ സിനിമകളിലെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisment