Advertisment

ഒരു കുഞ്ഞിനെ ചോദിച്ചു, ഇത് ഡബിള്‍ ഫണ്‍ ആയി. താന്‍ ഇരട്ടകുട്ടികളുടെ അമ്മയായെന്ന് നടി സാന്ദ്രാ തോമസ്‌

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ഇരട്ട കുട്ടികളുടെ അമ്മയായി. സാന്ദ്ര തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇരട്ട പെണ്‍കുട്ടികളുടെ അമ്മയായ വിവരം ആരാധകരുമായി പങ്കുവച്ചത്.

ഇന്നു രാവിലെ 11.30 ഓടെയാണു സാന്ദ്ര രണ്ടു പെണ്‍കുഞ്ഞുങ്ങള്‍ക്കു ജന്മം നല്‍കിയത്. ദൈവത്തോട് ഒരു കുഞ്ഞിനെ ചോദിച്ചു, ഇത് ഡബിള്‍ ഫണ്‍ ആയി എന്നും ഇരട്ടി അനുഗ്രഹമായി എന്നും സാന്ദ്ര കുറിക്കുന്നു.

ഉടനെ കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവയ്ക്കാമെന്നും സാന്ദ്ര ഫേസ്ബുക്കിലൂടെ ആരാധകരോടു പറയുന്നുണ്ട്. 2016 ജൂലൈയിലായിരുന്നു സാന്ദ്ര വ്യവസായിയായ വില്‍സണ്‍ ജോണ്‍ തോമസിനെ വിവാഹം ചെയ്തത്.

malayala cinema
Advertisment