Advertisment

പൊടിക്കാറ്റിൽ മുങ്ങി ജിദ്ദ; നാളെ വരെ തുടരും

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ജിദ്ദ: കാലാവസ്ഥയിൽ മാറ്റത്തിന്റെ നാന്ദി അറിയിച്ച് ജിദ്ദയിൽ ശക്തമായ പൊടിക്കാറ്റ്. തിങ്കളാഴ്ച വൈകീട്ട് തുടങ്ങിയ പൊടിപ്രളയം ദൂരക്കാഴ്ച താഴ്ത്തി.

Advertisment

publive-image

സ്ഥിതി ചൊവാഴ്ച കാലത്തു വരെ തുടരുമെന്ന് സൗദി കാലാവസ്ഥാ നിരീക്ഷണ പരിസ്ഥിതി അതോറിറ്റി ഔദ്യോഗിക വാക്താവ് ഹുസൈൻ അൽഖഹ്താനി അറിയിച്ചു.

അതേസമയം, സ്‌കൂളുകൾക്ക് നാളെ പതിവ് പോലെ പ്രവർത്തിക്കുമോയെന്ന കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് ഇതുവരെ യാതൊരു വിവരവും വന്നിട്ടില്ല. ഇതിൽ പൊതുജനങ്ങൾ സന്നിഗ്ദരാണെന്നു പ്രാദേശിക പത്രം പറഞ്ഞു.

Advertisment