Advertisment

സിനിമാ സെറ്റ് അടിച്ചു തകര്‍ത്ത സംഭവം സംഘപരിവാര്‍ ഫാസിസം ജനകീയമായി പ്രതിരോധിക്കണം : ഇന്ത്യൻ സോഷ്യൽ ഫോറം.

author-image
admin
New Update

ദമ്മാം: കാലടി മണപ്പുറത്ത് സിനിമ ഷൂട്ടിങ്ങിനായി‌‌ നിർമ്മിച്ച സിനിമാ സൈറ്റ് അടിച്ചു തകര്‍ത്ത സംഭവം  സംഘപരിവാര്‍ ഫാസിസമാണെന്നും ഇതിനെതിരെ  ജനകീയമായി പ്രതിരോധിക്കാൻ കേരത്തിലെ ജനങ്ങളും സിനിമാ പ്രവർത്തകരും തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Advertisment

publive-image

മിന്നൽ മുരളി എന്ന സിനിമക്കായി നിർമിച്ച ക്രിസ്ത്യൻ പള്ളി രൂപം അടിച്ചു  തകർത്ത സംഭവത്തിൽ സിനിമ പിന്നണി പ്രവർത്തകർ ഷൂട്ടിങ് തുടരാൻ തയ്യാറാണെങ്കിൽ സംരക്ഷണം നൽകാൻ എസ്ഡിപിഐ തയ്യാറാണെന്നും  ഉത്തരേന്ത്യയിൽ മുസ്ലിങ്ങള്‍ക്കും ദലിതുകാൽക്കും നേരെ തിരിഞ്ഞിരുന്ന സംഘ പരിവാര്‍  തീവ്രവാദം അതിന്റെ ഏറ്റവും ഭീകരമായ രൂപത്തിൽ കേരളത്തിൽ നടപ്പിലാക്കാനുളള റിഹേഴ്സലാണു സിനിമാ സെറ്റിലെ പള്ളി രൂപം  ആക്രമണം എന്നുവേണം മനസിലാക്കാൻ.

സിനിമ പ്രവർത്തകരുടെ ആവിഷ്കാര സ്വതന്ത്രത്തിനു മേലുള്ള കടന്നു കയറ്റം   അപലനിയമാണെന്നും നൂനപക്ഷങ്ങളോടുള്ള അസഹിഷ്ണുതയും കടന്നാക്രമിക്കാനുള്ള സംഘപരിവാര്‍ ശക്തികളുടെ മനോഭാവമാണ് സിനിമാസെറ്റിലെ പള്ളി രൂപത്തെ അടിച്ചു തകര്‍ത്ത സംഭവമെന്ന്  ഇന്ത്യൻ സോഷ്യൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി വൈസ് പ്രസിഡന്റ്

നാസർ ഒടുങ്ങാട്ട്, ജനറൽ സെക്രട്ടറി മുബാറക് ഫറോക്, അൻസാർ കോട്ടയം, മൻസൂർ എടക്കാട് എന്നിവർ പറഞ്ഞു.

Advertisment