Advertisment

ഡൽഹിയിലെ സംഘപരിവാർ കലാപം; ജനകീയ പ്രതിരോധം അനിവാര്യം: ഇന്ത്യൻ സോഷ്യൽ ഫോറം

New Update

ജിദ്ദ: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിഷേധ നടിപടികൾക്കെതിരെ നടക്കുന്ന സമരങ്ങളെ ചോര യിൽ മുക്കിക്കൊല്ലാനും മുസ്ലിംകളുടെ താമസ സ്ഥലങ്ങൾ പോലും അഗ്നിക്കിരയാക്കി വംശഹത്യ നടത്താനുമുള്ള സംഘപരിവാറിന്റെ പ്രഖ്യാപിത നടപടിയാണ് ഡൽഹിയിൽ നടക്കുന്നതെന്നും അതിനെതിരെ ജനകീയ പ്രതിരോധം അനിവാര്യമാണെന്നും ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി യോഗം പ്രസ്താവനയിൽ പറഞ്ഞു.

Advertisment

publive-image

പൗരത്വ നിഷേധത്തിനെതിരെ സമരം നയിക്കുന്നവർക്കെതിരെ ആസൂത്രിതമായ അക്രമം നടത്താൻ ബി.ജെ.പി. നേതാവ് കപിൽ മിശ്ര ആഹ്വാനം ചെയ്തതിനു പിറകെ മുസ്ലിംകളെ മാത്രം തിരഞ്ഞു പിടിച്ചു ആക്രമിക്കാനും മുസ്ലിംകളുടെ വീടുകളും സ്ഥാപനങ്ങളും തീവെച്ചു നശിപ്പിക്കാനും പോലീസ് സേനപോലും സംഘപരിവാർ ഭീകരർക്ക് സഹായം ചെയ്യുന്ന വിധമാണ് സ്ഥിതിഗതികൾ തുടരുന്നത്. വംശഹത്യ നടത്താൻ ആഹ്വാനം ചെയ്യുകയും ഭരണകൂടം തന്നെ അവർക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന നടപടികൾ തികച്ചും അപലപനീയമാണ്.

ഭരണഘടന സ്ഥാപനങ്ങളെ വരുതിയിലാക്കി ഒരു വിഭാഗത്തിനെതിരെ ക്രൂരമായ അക്രമങ്ങൾ നടത്തി സംഘ്പരിവാർ അജണ്ട നടപ്പാക്കാൻ അമേരിക്കൻ പ്രസിഡണ്ട് രാജ്യത്തു സന്ദർശനം നടത്തുന്ന ദിവസം തന്നെ തിരഞ്ഞെടുത്തത് ഏതുവിധത്തിലുള്ള ശ്രദ്ധയും വഴിതിരിച്ചു വിടാനുള്ള ഗൂഢാലോചനയാണ് വ്യക്തമാക്കുന്നത്. രാജ്യത്തു സമാധാനം കാത്തുസൂക്ഷിക്കാനും പൗരന്മാ ർക്ക് സ്വൈര്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താനും ഉത്തരവാദിത്തമുള്ള ഭരണ കൂടം തന്നെയാണ് ഭീകരർക്ക് എല്ലാവിധ സഹായവും ചെയ്യുന്നത്. ഉത്തരവാദമുള്ള പ്രതിപക്ഷ കക്ഷികൾ പോലും നിസ്സംഗരായി നോക്കി നിൽക്കുന്ന കാഴ്ചയാണ് ഡൽഹിയിലി പ്പോൾ. 2002-ൽ ഗുജറാത്തിൽ നരേന്ദ്ര മോദിയും അമിത് ഷായും നേതൃത്വം കൊടുത്ത വംശഹത്യയുടെ തുടർച്ചയാണ് ഡൽഹിയിലും നടത്താൻ നാഗ്പൂർ ടീം ഒരുമ്പെട്ടിരിക്കുന്നത്‌

കലാപത്തിനാഹ്വാനം ചെയ്ത കപിൽ മിശ്രയെയും അത്യാധുനിക തോക്കുകളടക്കമുള്ള ആയുധ ങ്ങളുമായി കൂട്ടകൊലക്കിറങ്ങിയ സന്ഘി ഭീകരരെയും നിയമത്തിനുമുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മുൻവർഷങ്ങളിൽ രാജ്യത്തിൻറെ വിവിധ കോണുകളിൽ നടമാടിയ മുസ്ലിം കൂട്ടക്കൊലകളിലെ പ്രതികളായവർ ശിക്ഷിക്കപ്പെടാതെ സ്വൈരവിഹാരം നടത്തുന്നതാണ് ഭീകരർക്ക് വീണ്ടും കൂട്ടക്കൊലകളും, ബലാത്സംഗങ്ങളും കൊള്ളയും നടത്താൻ പ്രചോദനമാകുന്നത്. ജനകീയമായ പ്രതിരോധത്തെ ഇവർ നേരിടാത്തി ടത്തോളം കാലം ഇത്തരം സംഭവങ്ങൾ തുടരുകയും ചെയ്യും.

പൗരത്വ നിഷേധത്തിനെതിരെ എത്ര തന്നെ സമരവും പ്രക്ഷോഭവും നടത്തിയാലും നിയമ ഭേദഗതി യുമായി മുന്നോട്ടു പോകുമെന്ന മോദിയുടെയും അമിത് ഷായുടെയും ധാർഷ്ട്യം നിറഞ്ഞ നിലപാടു കളും അക്രമികൾക്കു പ്രചോദനമാണ്. ജനാധിപത്യവും മതേതരത്വവും തിരിച്ചുവ രാൻ എല്ലാ സമാധാന സ്നേഹികളും സംഘി ഭീകരതക്കെതിരെ ഒന്നിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് അഷ്‌റഫ് മൊറയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എം. അബ്ദുല്ല, വൈസ് പ്രസിഡണ്ട് അബ്ദുൽ ഗനി മലപ്പുറം, ആലിക്കോയ ചാലിയം, മുജാഹിദ് പാഷ ബാംഗ്ലൂർ, അൽ അമാൻ നാഗർകോവിൽ, നാസർ ഖാൻ, കൊയിസ്സൻ ബീരാൻ കുട്ടി, ഹനീഫ കിഴിശ്ശേരി, റഫീഖ് മംഗലാപുരം, കാലന്തർ, ഫൈസൽ തമ്പാറ, ഹംസ കരുളായി, ശാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

Advertisment