Advertisment

പഴയ ഫിറ്റ്‌നസിലേക്ക് എത്തിയ രഹസ്യം പങ്കുവെച്ച് സാനിയ മിര്‍സ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

കുഞ്ഞു ജനിച്ചതോടെ വന്ന തടിയെ ഒരു വര്‍ഷം കൊണ്ടു കുറച്ച് പഴയ ഫിറ്റ്‌നസിലേക്ക് എത്തിയ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സാനിയ മിര്‍സ.

Advertisment

publive-image

മാറണമെന്ന് ഒരു തവണ നിങ്ങള്‍ തീരുമാനിച്ചാല്‍ ഒന്നിനും നിങ്ങളെ പിന്നോട്ട് വലിക്കാന്‍ സാധിക്കില്ലെന്ന് താരം പറയുന്നു.

'പ്രസവത്തോടെ എന്‍റെ ശരീരഭാരം 23 കിലോഗ്രാമാണ് കൂടിയത്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ എനിക്ക് സാധിച്ചു. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ച്‌ നാല് മാസത്തിനുള്ളില്‍ തന്നെ 26 കിലോ കുറയ്ക്കാന്‍ എനിക്ക് സാധിച്ചു.

കഠിന പ്രയത്‌നത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ഫലമാണ് ഇത്. നിരവധി സ്ത്രീകള്‍ എന്നോട് ചോദിക്കാറുണ്ട് പ്രസവത്തിനു ശേഷവും എങ്ങനെയാണ് ഈ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ സാധിച്ചതെന്ന്. ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ മാറ്റിവെച്ചാല്‍ നിങ്ങള്‍ക്കും ഈ മാറ്റം സാധ്യമാണ്. എനിക്ക് ഇത് പറ്റുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കുമെന്നും സാനിയ പറയുന്നു.

Advertisment