Advertisment

താര നിശയില്‍ പൂര്‍ണിമയുടെ കരവിരുതില്‍ താരമായി സാനിയ

author-image
ഫിലിം ഡസ്ക്
New Update

മലയാളസിനിമയിലെ നല്ലൊരു ശതമാനം അഭിനേത്രികളുടെയും പ്രിയപ്പെട്ട ഡിസൈനര്‍മാരില്‍ ഒരാളാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളില്‍ അവാര്‍ഡ് നൈറ്റുകളിലും മറ്റും തിളങ്ങുന്ന താരങ്ങളുടെ ചിത്രങ്ങള്‍ നമ്മള്‍ നിരവധി തവണി കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ, യുവതാരം സാനിയ ഇയ്യപ്പനായി പൂര്‍ണിമ ഒരുക്കിയ ചിത്രങ്ങളാണ് ഫാഷന്‍ പ്രേമികളുടെ കണ്ണും മനസ്സും കവരുന്നത്.

Advertisment

publive-image

2020 ലെ രാമു കാര്യാട്ട് അവാര്‍ഡില്‍ യൂത്ത് ഐക്കണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് സാനിയ ആയിരുന്നു. പൂര്‍ണിമ ഒരുക്കിയ എത്നിക് ഡ്രസ്സിലാണ് അവാര്‍ഡ് വേദിയില്‍ സാനിയ എത്തിയത്. റെഡ്- ബ്ലൂ കോമ്ബിനേഷനില്‍ ഗോള്‍ഡന്‍ വര്‍ക്കുകള്‍ ഉള്ള സ്കര്‍ട്ടും ബ്ലൗസും ദുപ്പട്ടയുമായിരുന്നു സാനിയയുടെ വേഷം.

'ക്വീന്‍' എന്ന പുതുമുഖതാരനിരകള്‍ അണിനിരന്ന ക്യാംപസ് ചിത്രത്തിലെ ചിന്നുവായി മലയാള സിനിമയിലെത്തി, മലയാളസിനിമയുടെ വാഗ്ദാനമായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. 'ലൂസിഫര്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ സമകാലികപ്രസക്തമായ വേഷം കൈകാര്യം ചെയ്തതാരം സിനിമാരംഗത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞിട്ടുണ്ട്. സാനിയ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. രാമൂ കാര്യാട്ട് അവാര്‍ഡ് നിശക്കെത്തിയപ്പോഴുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്.

sania
Advertisment