Advertisment

ഈ രംഗങ്ങളില്‍ അഭിനയിക്കാന്‍ ഏറെ പ്രയാസം തോന്നിയിരുന്നു: സാനിയ ഇയ്യപ്പന്‍

author-image
ഫിലിം ഡസ്ക്
New Update

പൃഥ്വിരാജിന്റെ ലൂസിഫറില്‍ മികച്ച അഭിനയം കാഴ്ച്ചവച്ച താരങ്ങളില്‍ ഒരാളായിരുന്നു സാനിയ ഇയ്യപ്പന്‍. മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രത്തിന്റെ മകള്‍ ജാന്‍വിയായുള്ള സാനിയയുടെ പ്രകടനം ഏറെ ശ്രദ്ധ നേടിയിരുന്നു.

Advertisment

publive-image

മുന്‍ ചിത്രങ്ങളില്‍ സാനിയ അവതരിപ്പിച്ച കഥാപാത്രങ്ങളെ ട്രോളിയവര്‍ പോലും ലൂസിഫറിലെ ഡ്രഗ് അഡിക്ടായുള്ള പ്രകടനത്തിന് കയ്യടിക്കുകയാണുണ്ടായത്.

publive-image

ഇപ്പോള്‍ ചിത്രത്തില്‍ തനിക്ക് അഭിനയിക്കാന്‍ ഏറെ പ്രയാസം തോന്നിയിരുന്ന രംഗങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സാനിയ. ഈ രംഗം മനോഹരമാക്കാനായി തന്നെ സഹായിച്ച മഞ്ജു വാര്യര്‍ക്കും പൃഥ്വിരാജിനും നന്ദി അറിയിക്കുന്നതായും സാനിയ കുറിച്ചിട്ടുണ്ട്.

publive-image

ചിത്രത്തില്‍ മഞ്ജുവിനൊപ്പമുള്ള ആശുപത്രിരംഗവും വിവേക് ഒബ്റോയ്ക്കൊപ്പമുള്ള ഒരു രംഗവുമാണ് തന്നെ ഏറെ കുഴക്കിയതെന്ന് പറയുകയാണ് സാനിയ. ആ രംഗങ്ങള്‍ മികച്ചതാക്കാന്‍ കൂടെ നിന്ന സംവിധായകന്‍ പൃഥ്വിക്കും നടി മഞ്ജു വാര്യര്‍ക്കും വിവേക് ഒബ്‌റോയ്ക്കും ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നുമുണ്ട് താരം.

Advertisment