Advertisment

നടൻ സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ അംബാസിഡറായേക്കും

New Update

ഡല്‍ഹി : ബോളിവുഡ് നടൻ സഞ്ജയ് ദത്ത് കേന്ദ്രസര്‍ക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ അംബാസിഡറായേക്കും. കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് ലഹരിവിരുദ്ധ പദ്ധതികളുടെ നടത്തിപ്പ് ചുമതല.

Advertisment

publive-image

രാജ്യത്ത് ലഹരി ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിന്റെ ഭാഗമായി 2018-2025 വര്‍ഷത്തേക്ക് കേന്ദ്രസര്‍ക്കാര്‍ ദേശീയ തലത്തില്‍ നാഷണല്‍ ആക്ഷന്‍ പ്ലാന്‍ രൂപവത്കരിച്ചിട്ടുണ്ട്. ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള ബോധവത്കരണം, കൗണ്‍സിലിങ്, ചികിത്സ, പുനരധിവാസം തുടങ്ങിയ നടപടികളിലൂടെയാണ് ആക്ഷന്‍ പ്ലാന്‍ നടപ്പാക്കുക.

കഴിഞ്ഞ ഒരു വർഷത്തെ വിലയിരുത്തലിലൂടെ അടിയന്തര ശ്രദ്ധ നല്‍കേണ്ട 127 ജില്ലകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിലാകും സഞ്ജയ് ദത്തിനെ ബ്രാന്‍ഡ് അംബാസിഡറായി പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച വാർത്ത ഹിന്ദുസ്ഥാന്‍ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Advertisment