Advertisment

ഈ സീസണിലെ മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്ത് സഞ്ജയ് മഞ്ജരേക്കര്‍; വമ്പന്‍മാര്‍ക്ക് സ്ഥാനമില്ല !

New Update

publive-image

Advertisment

ദുബായ്: ഐപിഎല്ലിലെ ഈ സീസണിലെ ചാമ്പ്യനെ അറിയാന്‍ ഈ രണ്ട് മത്സരങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കാണികള്‍ക്ക് പ്രവേശനമില്ലായിരുന്നുവെങ്കിലും വളരെ വീറും വാശിയും നിറഞ്ഞതായിരുന്നു ഓരോ മത്സരങ്ങളും.

അപ്രതീക്ഷിതമായി ചില താരങ്ങള്‍ തങ്ങളുടെ കഴിവ് പുറത്തെടുത്തപ്പോള്‍ പല വമ്പന്‍ താരങ്ങളും നിറം മങ്ങിയ പ്രകടനം കാഴ്ചവെച്ച സീസണായിരുന്നു ഇത്തവണത്തേത്. ഈ ഐപിഎല്ലിലെ മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

പ്രമുഖ താരങ്ങളായ എം.എസ്. ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയവരൊന്നും മഞ്ജരേക്കറുടെ ടീമില്‍ സ്ഥാനം പിടിച്ചിട്ടില്ല.

മഞ്ജരേക്കറുടെ ടീം: കെ.എല്‍. രാഹുല്‍, മയങ്ക് അഗര്‍വാള്‍, സൂര്യകുമാര്‍ യാദവ്, എബിഡി വില്ലിയേഴ്‌സ്, നിക്കോളാസ് പുരന്‍, അക്‌സര്‍ പട്ടേല്‍, റാഷിദ് ഖാന്‍, ജോഫ്ര ആര്‍ച്ചര്‍, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.

Advertisment