Advertisment

നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാല്‍ ആ വേദന അതിജീവിക്കാന്‍ മാത്രം കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാമെന്ന് സഞ്ജയ് ദത്തിനോട് യുവരാജ് സിങ്

author-image
ഫിലിം ഡസ്ക്
New Update

ശ്വാസകോശ കാന്‍സര്‍ ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന ആശംസയുമായി യുവരാജ് സിങ്. ശ്വാസകോശ കാന്‍സര്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്ന് അടിയന്തര ചികിത്സയ്ക്കായി യു.എസിലേക്ക് പോകാനിരിക്കുകയാണ് സഞ്ജയ് ദത്ത്. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സജ്ഞയ് ദത്തിപ്പോള്‍. ചികിത്സയ്ക്കായി അല്പ കാലത്തേക്ക് മാറി നില്‍ക്കുന്നു എന്ന് താരം ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു .

Advertisment

publive-image

ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാല്‍ ആ വേദന അതിജീവിക്കാന്‍ മാത്രം കരുത്ത് നിങ്ങള്‍ക്കുണ്ടെന്നും എനിക്കറിയാം.

നിങ്ങള്‍ എപ്പോഴും ഒരു പോരാളിയാണ്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് നിങ്ങള്‍ക്ക് എന്റെ പ്രാര്‍ഥനയും ആശംസയുമുണ്ട്, യുവരാജ് സിങ് പറഞ്ഞു. 2011ല്‍ ആയിരുന്നു യുവരാജ് സിങ്ങിന് ശ്വാസകോശ കാന്‍സര്‍ കണ്ടെത്തിയത്. തുടര്‍ന്ന് അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം താരം രോഗമുക്തി നേടിയിരുന്നു.

sanjaydut
Advertisment