Advertisment

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കരുത്; യോഗി ആദിത്യനാഥിന് കത്തെഴുതി കേന്ദ്രമന്ത്രി

author-image
നാഷണല്‍ ഡസ്ക്
Updated On
New Update

publive-image

Advertisment

ലഖ്‌നൗ: രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ബിജെപി എംപിയും കേന്ദ്ര സഹമന്ത്രിയുമായ ഡോ. സഞ്ജീവ് ബല്യാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. മുസാഫര്‍നഗറില്‍ നിന്നുള്ള എംപിയാണ് സഞ്ജീവ് ബല്യാന്‍.

ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് ഉത്തര്‍പ്രദേശില്‍ ജനസംഖ്യ നിയന്ത്രണ കാമ്പയിന്‍ ആരംഭിക്കണമെന്നും എംപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വര്‍ധിച്ചുവരുന്ന ജനസംഖ്യ ഗുരുതരപ്രശ്‌നമാണെന്നും സഞ്ജീവ് ബല്യാന്‍ പറയുന്നു.

''ജനസംഖ്യയിലെ വര്‍ധനവ് കാരണം പദ്ധതികളുടെ പ്രയോജനങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കണം. ഇതിനായി കാമ്പയിന്‍ ആരംഭിക്കണം. വരാനിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉത്തരാഖണ്ഡിലെപ്പോലെ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ മത്സരിക്കാന്‍ അനുവദിക്കരുത്''-ബല്യാന്‍ യോഗി ആദിത്യനാഥിനെഴുതി കത്തില്‍ കുറിച്ചു.

Advertisment