കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുത്. അവരെ വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കണം. അല്ലെങ്കില്‍ അവന്‍ നാളെ നമ്മുടെ പ്രധാനമന്ത്രിയായേക്കാം. അതിനി രാജ്യത്തിന്‌ താങ്ങാന്‍ കഴിയില്ല – ഗുജറാത്ത് കേഡര്‍ ഐപിഎസ് ഓഫീസറുടെ ട്വീറ്റ് വൈറലായി

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, April 13, 2018

അഹമ്മദാബാദ് : പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ ഒളിയമ്പുമായി മോഡി വിരുദ്ധനെന്ന നിലയില്‍ പ്രശസ്തനായ ഐ പി എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിന്‍റെ ട്വിറ്റര്‍ പോസ്റ്റ്‌.

14 വയസില്‍ താഴെയുള്ള കുട്ടികളില്‍ നിന്നും ചായ വാങ്ങി കുടിക്കരുതെന്നാണ് സഞ്ജീവിന്റെ ഉപദേശം . കാരണവും അദ്ദേഹം തന്നെ പറയുന്നുണ്ട് , അതാണ്‌ രസാവഹം.

അത്തരം കുട്ടികളെ സ്കൂളിലയച്ചു വിദ്യാഭ്യാസം നേടാന്‍ പ്രേരിപ്പിക്കണം. അല്ലെങ്കില്‍ അവന്‍ നാളെ പ്രധാനമാന്ത്രിയായേക്കാം . ഇനിയൊരു ചായക്കാരന്‍ പ്രധാനമന്ത്രിയാകുന്നത് രാജ്യത്തിന്‌ താങ്ങാനാവില്ലെന്നാണ് അദ്ദേഹം ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നത്.

2002 ലെ ഗുജറാത്ത് മുസ്‌ലിം വംശഹത്യയിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി നേതൃത്വം നൽകിയ സർക്കാറിനെതിരെ; കലാപത്തിന് ഒത്താശ ചെയ്തു എന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയ സംഭവത്തിലൂടെയാണ് ഇദ്ദേഹം അറിയപ്പെട്ടത്.

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് ശക്തമായി വാദിക്കുകയും കലാപത്തിൻെറ തെളിവുകൾ ഗുജറാത്ത് സർക്കാർ നശിപ്പിച്ചു എന്ന് അന്വേഷണത്തിൽ ബോധ്യമായി എന്ന് ഇദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഈ സംഭവത്തോടെ ഗുജറാത്ത് സർക്കാറിൻെറ നോട്ടപ്പുള്ളിയായ സഞ്ജീവ് ഭട്ട് 2011 മുതൽ സസ്പെന്ഷനിലായിരുന്നു. അനുമതിയില്ലാതെ അവധിയെടുത്തു എന്ന കാരണം പറഞ്ഞു അദ്ദേഹത്തെ സർവീസിൽ നിന്നും പിരിച്ചു വിടുകയായിരുന്നു.

×