Advertisment

പ്രതിഭാശാലിയാണ്, സ്ഥിരതയില്ലായ്മയാണ് പ്രശ്‌നം! സഞ്ജുവിനെക്കുറിച്ച് വസീം ജാഫര്‍

New Update

publive-image

Advertisment

മുംബൈ: ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിന മത്സരം ഇന്ന് ആരംഭിക്കാനിരിക്കെ സഞ്ജു സാംസണ്‍ അരങ്ങേറുമോയെന്ന ആകാംഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. ഇപ്പോഴിതാ, സഞ്ജുവിനെക്കുറിച്ച് വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍.

ഇന്ത്യന്‍ ജഴ്‌സിയില്‍ തന്റെ മികവിനോട് നീതി പുലര്‍ത്താന്‍ സഞ്ജുവിന് സാധിച്ചിട്ടില്ലെന്നും സ്ഥിരതയില്ലായ്മയാണ് സഞ്ജുവിന്റെ പ്രശ്‌നമെന്നും വസീം ജാഫര്‍ പറയുന്നു.

''പ്രതിഭാശാലിയാണ് സഞ്ജു. ഏറെ പ്രതീക്ഷയുണ്ട്. എന്നാല്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അവനിപ്പോഴും പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിട്ടില്ല. ഐപിഎല്ലില്‍ ഒന്നോ രണ്ടോ മികച്ച പ്രകടനങ്ങളുണ്ടാകുന്നു. എന്നാല്‍ പിന്നീട് മൂന്നോ നാലോ മത്സരങ്ങളില്‍ അദ്ദേഹം നിരാശപ്പെടുത്തും. ഈ സ്ഥിരതയില്ലായ്മ മറികടക്കാനാണ് സഞ്ജു ശ്രമിക്കേണ്ടത്.

രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായി വന്നപ്പോള്‍ അദ്ദേഹത്തില്‍ മാറ്റം കണ്ടു. ഉത്തവാദിത്തതോടെ ബാറ്റ് ചെയ്യുന്ന സഞ്ജുവിനെ കാണാനായി. ഇത്തിരത്തിലുള്ള പ്രകടനങ്ങളാണ് അദ്ദേഹത്തില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. എനിക്കേറെ ഇഷ്ടമുള്ള താരമാണ് സഞ്ജു. അവന്‍ മികച്ച പ്രകടനം പുറത്തെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.'' ജാഫര്‍ പറഞ്ഞു.

2015ൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച സഞ്ജുവിനു ഇതുവരെ 7 ട്വന്റി20 മത്സരങ്ങളിൽ മാത്രമാണു കളിക്കാനായത്. സഞ്ജുവിന് പുറമെ ഇഷാന്‍ കിഷനാണ് ടീമിലുള്ള മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍.

sanju samson
Advertisment