Advertisment

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; ഇത്തവണ പൂജ്യത്തിന് പുറത്ത്; ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20-യില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്‌ തകര്‍ച്ച

New Update

publive-image

Advertisment

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഒമ്പതോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 36 റണ്‍സെടുത്തു. മലയാളി താരങ്ങളായ സഞ്ജു സാംസണും, ദേവ്ദത്തും പടിക്കലും നിരാശപ്പെടുത്തി.

സഞ്ജു പൂജ്യത്തിന് പുറത്തായി. മൂന്ന് പന്ത് നേരിട്ട സഞ്ജു വനിന്ദു ഹസരങ്കയുടെ പന്തില്‍ എല്‍ഡബ്യൂ ആകുകയായിരുന്നു. 15 പന്ത് നേരിട്ട ദേവ്ദത്ത് ഒമ്പത് റണ്‍സുമായി പുറത്തായി. ക്യാപ്റ്റര്‍ ശിഖര്‍ ധവാനും റണ്‍സെടുക്കാനായില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ധവാന്‍ പുറത്തായി. ഋതുരാജ് ഗ്വെയ്ക്ക്വാദ് 14 റണ്‍സെടുത്തു.

നിതീഷ് റാണയ്ക്ക് ആറു റണ്‍സ് മാത്രമാണ് നേടാനായത്. ആറു റണ്‍സുമായി ഭുവനേശ്വര്‍ കുമാറും, റണ്‍സൊന്നുമെടുക്കാതെ കുല്‍ദീപ് യാദവും ക്രീസിലുണ്ട്. മലയാളി താരം സന്ദീപ് വാര്യറും ടീമിലിടം നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവികാല പ്രതീക്ഷയെന്ന് വിലയിരുത്തപ്പെട്ട സഞ്ജു തുടര്‍ച്ചയായ മത്സരങ്ങളില്‍ ഫോം കണ്ടെത്താനാകാതെ വിഷമിക്കുന്നത് ആരാധകര്‍ക്കും നിരാശയാണ് സമ്മാനിക്കുന്നത്. ട്വന്റി 20 ലോകകപ്പ് ടീമിടം നേടാനുള്ള സാധ്യതയും ഇതോടെ ഏറെക്കുറെ അസ്തമിച്ചുവെന്ന് പറയാം.

മറ്റു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരായ ഋഷഭ് പന്തും, ഇഷാന്‍ കിഷനും മികച്ച ഫോമിലാണെന്നതും സഞ്ജുവിന് വിനയാകും. സെപ്റ്റംബറില്‍ പുനരാരംഭിക്കുന്ന ഐപിഎല്ലില്‍ സഞ്ജു ഫോമിലേക്ക് തിരികെയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Advertisment