Advertisment

സ​ഞ്ജു സാം​സ​ൺ ഇ​ന്ത്യ എ ​ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മും​ബൈ: ദ​ക്ഷി​ണാ​ഫ്രി​ക്ക എ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​മ്പ​ര​യ്ക്കു​ള്ള ഇന്ത്യ എ ടീ​മി​ൽ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണും ജേഴ്സി അണിയും. കാ​ര്യ​വ​ട്ടം സ്പോ​ർ​ട്സ് ഹ​ബ്ബി​ൽ‌ ന​ട​ക്കു​ന്ന നാ​ലും അ​ഞ്ചും ഏ​ക​ദി​ന​ങ്ങ​ൾ​ക്കു​ള്ള ടീ​മി​ൽ വി​ക്ക​റ്റ് കീ​പ്പ​റാ​യാ​ണ് സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

ഓഗസ്റ്റ് 29ന് അഞ്ച് മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ആദ്യ മൂന്ന് ഏകദിനങ്ങളില്‍ മനീഷ് പാണ്ഡെയും അവസാന രണ്ട് മത്സരങ്ങളില്‍ മലയാളി താരം ശ്രേയസ് അയ്യരും ടീമിനെ നയിക്കും.

ശുഭ്മാന്‍ ഗില്‍, വിജയ് ശങ്കര്‍, അന്‍മല്‍പ്രീത് സിംഗ്, റിക്കി ഭുവി, ഷാര്‍ദുല്‍ ഠാക്കൂര്‍, അക്ഷാര്‍ പട്ടേല്‍, നിതീഷ് റാണ എന്നിവരാണ് പാണ്ഡെയുടെയും ശ്രേയസിന്‍റെയും ടീമിലുമുള്ള താരങ്ങള്‍.

ആദ്യ മൂന്ന് മത്സരങ്ങളില്‍ ഇന്ത്യന്‍ ലെഗ് സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും കളിക്കും. മനീഷ് പാണ്ഡെയുടെ ടീമില്‍ ഇഷാന്‍ കിഷനും ശ്രേയസ് അയ്യരുടെ ടീമില്‍ സഞ്ജു സാംസണുമാണ് വിക്കറ്റ് കീപ്പറാവുക.

ബിസിസിഐ സീനിയര്‍ സെലക്‌ഷന്‍ കമ്മിറ്റിയാണ് ടീമുകളെ തെരഞ്ഞെടുത്തത്. ഓഗസ്റ്റ് 29, 31, സെപ്റ്റംബര്‍ 2, 4, 8 തിയതികളിലാണ് കാര്യവട്ടത്ത് മത്സരങ്ങള്‍ നടക്കുന്നത്.

Advertisment