Advertisment

സഞ്ജു സാംസണ്‍ ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന ടീമിലും; രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി; ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി

New Update

publive-image

Advertisment

മുംബൈ; ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ അഴിച്ചുപണിയുമായി ബിസിസിഐ. ട്വന്റി 20ക്ക് പുറമെ മലയാളി താരം സഞ്ജു സാംസണെ ഏകദിന ടീമിലും ഉള്‍പ്പെടുത്തി. പരിക്കിന്റെ പേരില്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്ന രോഹിത് ശര്‍മ്മയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തി. താരത്തിന് ഏകദിന, ട്വന്റി 20 പരമ്പരകളില്‍ വിശ്രമം അനുവദിച്ചു.

കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് അവസാന മൂന്നു ടെസ്റ്റുകൾക്കുള്ള ടീമിൽനിന്ന് ക്യാപ്റ്റൻ വിരാട് കോലിയെ ഒഴിവാക്കി. ഐപിഎലിനിടെ പരുക്കേറ്റ തമിഴ്നാട് സ്പിന്നർ വരുൺ ചക്രവർത്തിയെ ട്വന്റി20 ടീമിൽനിന്ന് ഒഴിവാക്കി. പേസ് ബോളർ ടി. നടരാജനെ പകരം ട്വന്റി20 ടീമിൽ ഉൾപ്പെടുത്തി.

താരങ്ങളുടെ പരുക്കുമായി ബന്ധപ്പെട്ട് ബിസിസിഐ മെഡിക്കൽ സംഘം നൽകിയ പുതിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ടീമിൽ മാറ്റം വരുത്തിയതെന്ന് ബോർഡ് അറിയിച്ചു.

Advertisment