Advertisment

‘വിരാട് ഭായിയില്‍ നിന്നും പഠിച്ചതാണ് ഞാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ നടപ്പിലാക്കുക’; നയം വെളിപ്പെടുത്തി സഞ്ജു സാംസണ്‍

New Update

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയില്‍നിന്നും പഠിച്ച കാര്യങ്ങളാണ് താന്‍ രാജസ്ഥാന്‍ റോയല്‍സിലും നടപ്പിലാക്കുന്നതെന്ന് നായകന്‍ സഞ്ജു സാംസണ്‍. താരങ്ങളുടെ ഫിറ്റ്‌നസ് നിലനിര്‍ത്തേണ്ടത് വലിയ കാര്യമാണെന്നും അക്കാര്യത്തില്‍ താന്‍ ഏറെ ശ്രദ്ധ കൊടുക്കുമെന്നും സഞ്ജു പറഞ്ഞു.

Advertisment

publive-image

‘വിരാട് ഭായ് ഇന്ത്യന്‍ ടീമിലെ കളിക്കാരുടെ ഫിറ്റ്‌നസില്‍ വലിയ മാറ്റങ്ങളാണു വരുത്തിയത്. ഇതാണു ഞാന്‍ വിരാട് ഭായിയില്‍നിന്നു പഠിച്ചത്. ഇതു തന്നെയാണു ഞാന്‍ രാജസ്ഥാന്‍ റോയല്‍സിലും നടപ്പാക്കുക. ടീമിലെ ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസ് ഉയര്‍ത്തുന്നതില്‍ ഉത്തരവാദിത്തം എനിക്കാണ്. ടീം മാനേജ്‌മെന്റുമായും ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.’

‘ഞാന്‍ 17-18 വയസ്സ് പ്രായമുള്ളപ്പോഴാണ് രാജസ്ഥാന്‍ റോയല്‍സിലെത്തുന്നത്. അന്ന് ടീമിനൊപ്പമുണ്ടായിരുന്ന രാഹുല്‍ ദ്രാവിഡ്, ഷെയ്ന്‍ വാട്‌സന്‍, സ്റ്റീവ് സ്മിത്ത്, അജിങ്ക്യ രഹാനെ, പാഡി അപ്ടന്‍, സുബിന്‍ ബറൂച്ച, മനോജ് ബദാലെ തുടങ്ങി രാജസ്ഥാന്‍ സംഘത്തിലുണ്ടായിരുന്ന എല്ലാവരും മികച്ച നായകന്‍മാരാണ്.

ഇവരുടെയെല്ലാം മികവ് ഞാന്‍ ശ്രദ്ധയോടെ വീക്ഷിച്ചിട്ടുള്ളതാണ്. നേതൃമികവിനെക്കുറിച്ചൊക്കെ ഞാന്‍ പഠിച്ചതു രാജസ്ഥാന്‍ റോയല്‍സില്‍നിന്നാണ്. ഇനി അതെല്ലാം ടീമിനു കാണിച്ചുകൊടുക്കാനുള്ള സമയമാണ്.’ സഞ്ജു പറഞ്ഞു.

sanju samson
Advertisment