Advertisment

വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് ;സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ബംഗളൂരു: വിജയ് ഹസാരെ ഏകദിന ക്രിക്കറ്റില്‍ കേരളത്തിന്‍റെ സഞ്ജു സാംസണ് ഇരട്ട സെഞ്ചുറി. ഗോവയ്ക്കെതിരായ മത്സരത്തിലാണ് സഞ്ജു ഇരട്ട ശതകം നേടിയത്. 125 പന്തിലാണ് സഞ്ജു 200 നേടിയത്. 20 ഫോറും ഒന്‍പത് സിക്സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്.

Advertisment

publive-image

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കേരളത്തിനായി ക്യാപ്റ്റൻ റോബിൻ ഉത്തപ്പയും വിഷ്ണു വിനോദുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ഈ സീസണിൽ ടീമിലെത്തി ഇതുവരെ ഫോമിലെത്താൻ കഴിയാതിരുന്ന ഉത്തപ്പ രണ്ട് ബൗണ്ടറികൾ നേടി നന്നായി തുടങ്ങിയെങ്കിലും നാലാം ഓവറിൽ പുറത്തായി.

10 റൺസെടുത്ത ഉത്തപ്പ ഫീൽഡിംഗ് തടസ്സപ്പെടുത്തിയതിനെത്തുടർന്നാണ് പവലിയനിലേക്ക് മടങ്ങിയത്. കഴിഞ്ഞ മത്സരങ്ങളിലെ ഹീറോ വിഷ്ണു വിനോദിനും അധികം ആയുസ്സുണ്ടായില്ല. 7 റൺസെടുത്ത വിഷ്ണുവിനെ ദർഷൻ മിസാൽ വിക്കറ്റിനു മുന്നിൽ കുരുക്കി.ആക്രമണ മൂഡിലാണ് സഞ്ജു ക്രീസിലെത്തിയത്.

Advertisment