സഞ്ജു വി സാംസണ്‍ വിവാഹിതനാകുന്നു; അഞ്ച് വര്‍ഷത്തെ പ്രണയവും വിവാഹ നിശ്ചയവും ആരാധകരെ അറിയിച്ച് താരം

സ്പോര്‍ട്സ് ഡസ്ക്
Sunday, September 9, 2018

തിരുവനന്തപുരം: ക്രിക്കറ്റര്‍ സഞ്ജു വി സാംസണ്‍ വിവാഹിതനാകുന്നു. താരത്തിന്റെ ജീവിത സഖിയാകുന്നത് മാര്‍ ഇവാനിയസിലെ സഹപാഠിയും തിരുവനന്തപുരം ഗൗരീശ്വപട്ടം സ്വദേശിയുമായ ചാരുവാണ്.

ചാരുവുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ പച്ചക്കൊടി കാട്ടിയെന്നും സഞ്ജു അറിയിക്കുന്നു. 2013 ഓഗസ്റ്റ് 13നാണ് പ്രണയം തുടങ്ങിയതെന്നും ഒരുമിച്ചുള്ള ജീവിതത്തിന് രണ്ട് വീട്ടുകാരും സമ്മതം മൂളിയെന്നും സഞ്ജു അറിയിച്ചു.

പുതിയ ക്രിക്കറ്റ് സീസണ് മുമ്പാണ് സഞ്ജു തന്റെ ജീവിതത്തിലെ നിര്‍ണ്ണായക തീരുമാനം ആരാധകരുമായി പങ്കുവയ്ക്കുന്നത്. വിവാഹ തീയതി വെളിപ്പെടുത്തിയിട്ടില്ല. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ ബി രമേശ് കുമാറിന്റെ മകളാണ് ചാരു.

×