Advertisment

ഒടുവില്‍ സഞ്ജു സാംസണ്‍ ബി.സി.സി.ഐ ക്ഷമതാ പരീക്ഷ പാസ്സായി

New Update

ബംഗളൂരു: ഇന്ത്യന്‍ ടീമിലേക്കുള്ള പ്രധാന കടമ്പയായ കായിക ക്ഷമത ഒടുവില്‍ സഞ്ജു സാംസണ്‍ തെളിയിച്ചു. ഇന്നലെ പൂര്‍ത്തിയാക്കാന്‍ പറ്റാതിരുന്ന ഓട്ടമത്സരത്തിലെ കുറവാണ് ഇന്ന് സഞ്ജു പരിഹരിച്ചത്.

Advertisment

publive-image

രണ്ടു കിലോമീറ്റര്‍ ദൂരം നിശ്ചിത സമയത്ത് ഓടി പൂര്‍ത്തിയാക്കേണ്ട പരീക്ഷയാണ് രണ്ടാം വട്ടം സഞ്ജു പാസ്സായത്. സഞ്ജു ഉള്‍പ്പടെ ആറ് താരങ്ങള്‍ ഇന്നലെ ആദ്യ ഘട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും രണ്ടാമതും അവസരം ലഭിക്കുകയായിരുന്നു. 8.30 മിനിറ്റിനുള്ളിലാണ് ബാറ്റ്സ്മാന്മാര്‍ രണ്ടു കിലോമീറ്റര്‍ ദൂരം താണ്ടേണ്ടത്. ബൌളര്‍മാരിത് 8.15 മിനിറ്റിലും പൂര്‍ത്തിയാക്കണം.

നിലവില്‍ കേരളത്തിനായി വിജയ് ഹസാരെ ഏകദിന ടീമിലാണ് സഞ്ജുവുള്ളത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ടി20യിലുള്ള സഞ്ജുവിന് കായിക ക്ഷമത വേണമെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

sanjusamson
Advertisment