Advertisment

 സാന്റാ ഫെയ്ക്ക് N പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ കൊറിയൻ ബ്രാൻഡ് !

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

സാന്റാ ഫെയ്ക്ക് N പെർഫോമൻസ് കിറ്റ് സമ്മാനിക്കാൻ ഒരുങ്ങുകയാണ് കൊറിയൻ ബ്രാൻഡ്. ഈ വർഷം അവസാനത്തോടെ പുതിയ ബോഡി കിറ്റ് പുറത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ.

Advertisment

publive-image

ജൂണിലാണ് ഹ്യുണ്ടായി പുതിയ സാന്റാ ഫെയെ വിപണിയിൽ എത്തിക്കുന്നത്. മുൻ മോഡലുകളിൽ നിന്നും വ്യത്യസ്‌തമായി ഒരു പുത്തൻ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്‌യുവി ഇപ്പോൾ നിർമിച്ചിരിക്കുന്നത്.

നാലാം തലമുറ ആവർത്തനത്തിലേക്ക് ചുവടുവെച്ച എസ്‌യുവി അതിന്റെ മസ്‌കുലർ രൂപം മുന്നോട്ടുകൊണ്ടുപോകുന്നുണ്ട്. പുതിയ N പെർഫോമൻസ് പാക്കേജ് ഈ രൂപത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതിന് പുറമെ ബോഡിക്ക് കൂടുതൽ ആക്രമണാത്മക രൂപവും അതോടൊപ്പം അകത്ത് കൂടുതൽ ആഢംബരവും പുതിയ വേരിയന്റിൽ അണിനിരക്കുമെന്നതിൽ സംശയമൊന്നുമില്ല.

N പെർഫോമൻസ് കിറ്റിൽ എത്തുന്ന സാന്റാ ഫെ എസ്‌യുവിയുടെ മുൻവശത്ത് വ്യത്യസ്ത ഡിസൈനുകളുള്ള പുതിയ ബമ്പറുകൾ, ഗ്രിൽ, പിൻ ബമ്പറിൽ ഒരു ഡിഫ്യൂസർ, മേൽക്കൂരയുടെ അവസാനത്തിൽ ഒരു വലിയ സ്‌പോയ്‌ലർ എന്നിവ ഉൾപ്പെടും.

santa fe suv
Advertisment