Advertisment

ആക്ഷേപ ഹാസ്യവും ആക്ഷനുമായി സന്താനത്തിന്‍റെ " ബിസ്‌കോത് "ട്രെയ്‌ലർ എത്തി !

author-image
ഫിലിം ഡസ്ക്
New Update

ഹാസ്യ താരത്തിൽ നിന്നും നായക താരമായി മാറിയ സന്താനത്തിന്റെ പുതിയ സിനിമയായ 'ബിസ്‌കോത്തി 'ന്റെ ട്രെയ്‌ലർ അണിയറക്കാർ പുറത്തു വിട്ടു . മൂന്നു കഥാപാത്രങ്ങളെയാണ് സന്താനം അവതരിപ്പിക്കുന്നത് എന്നതാണ് ഈ സിനിമയുടെ ശ്രദ്ധേയ ഘടകം .

Advertisment

അതിലൊന്ന് അരമണിക്കൂർ ദൈർഘ്യമുള്ള രാജ സിംഹൻ എന്ന രാജാവിന്റെ വേഷമാണ് . രാജാവിന്റെ ഭാഗം അഞ്ഞൂറിൽ പരം നടീനടന്മാരെ ഉൾപ്പെടുത്തി രാമോജി റാവു ഫിലിം സിറ്റിയിൽ പ്രത്യേകം തയ്യാറാക്കിയ ബ്രഹ്മാണ്ഡ അരമനയുടെ സെറ്റിൽ വെച്ചാണ് ചിത്രീകരിച്ചിട്ടുള്ളത് .

കൂടാതെ സന്താനത്തിന്റെ അഭിനയ മികവിന്റെ മറ്റു ചില പരിണാമങ്ങളും വെളിപ്പെടിത്തിയിട്ടുണ്ടത്രെ . മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കഥ ദൃശ്യവൽക്കരിച്ചിരിക്കുന്നത് . ' ജയം കൊണ്ടാൻ ' , 'കണ്ടേൻ കാതലൈ ' , ' ഇവൻ തന്തിരൻ ' തുടങ്ങിയ വിജയ ചിത്രങ്ങൾ സമ്മാനിച്ച ആർ .കണ്ണനാണ് ചിത്രത്തിന്റെ സംവിധായകനും രചയിതാവും .publive-image

ഒരു ബിസ്‌കറ്റ് കമ്പനി പ്രധാന കഥാപാത്രം പോലെ ചിത്രത്തിലുടനീളം ഉണ്ടെന്നതിനാലാണത്രെ ' ബിസ്‌കോത് 'എന്ന് പേരിട്ടത് . സന്താനത്തിന്റെ ആരാധകർക്ക് മാത്രമല്ല എല്ലാ വിഭാഗം സിനിമാ ആസ്വാദകർക്കും ഇഷ്‌ടപ്പെടുന്ന , സന്താനത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവാകാവുന്ന ഒരു സിനിമയായിരിക്കും ഇതെന്ന് സംവിധായകൻ ആർ .കണ്ണൻ ആത്മവിശ്വാസത്തോടെ പറയുന്നു .

കാണികൾക്ക് മാനസിക പിരിമുറുക്കത്തിൽ നിന്നും മുക്തിയേകുന്ന ഹാസ്യരസപ്രദമായ ആക്ഷൻ എന്റർടൈനറാണെന്നും സംവിധായകൻ പറഞ്ഞു .സന്താനത്തിന്റെ മുൻ ചിത്രമായ 'എ 1 ' എന്ന സിനിമയിൽ നായികയായി അഭിനയിച്ച താരാ അലിഷാ പെരിയും, മിസ്സ്‌ കർണാടക സ്വാതി മുപ്പാലയുമാണ് ' ബിസ്‌കോത്തി'ലെ സന്താനത്തിന്റെ നായികമാർ . അർജ്ജുൻ റെഡ്ഢി എന്ന തെലുങ്കു സിനിമയിലൂടെ ശ്രേധേയനായ രാധനാണ് സംഗീത സംവിധായകൻ .

santhanam
Advertisment