Advertisment

മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം: നെറ്റിയിലും തലയിലും വലിയ പരുക്കുണ്ടായി: ശാന്തി കൃഷ്ണ വെളിപ്പെടുത്തുന്നു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം. പ്രമുഖ നടി ശാന്തികൃഷ്ണ വെളിപ്പെടുത്തുന്നു. വളരെ കുറച്ച്‌ ചിത്രങ്ങളില്‍ അഭിനയിച്ച്‌ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്ബോഴാണ് നടി മോനിഷയെ അപകടത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നെ. ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് മോനിഷ മരിച്ചത്.

Advertisment

publive-image

വളരെയേറെ അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണ് ചേര്‍ത്തലയിലെ എക്‌സ്‌റേ ജംങ്ഷനിലുള്ള വളവ്. ഇപ്പോഴിതാ മോനിഷയ്ക്ക് അപകടമുണ്ടായ സ്ഥലത്ത് വച്ച്‌ തനിക്കും അപകടമുണ്ടായിട്ടുണ്ടെന്ന് പറയുകയാണ് നടി ശാന്തി കൃഷ്ണ. ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

സുകൃതം' എന്ന സിനിമയില്‍ അഭിനയിക്കുമ്ബോഴാണ് സംഭവം. നെറ്റിയിലും തലയിലും വലിയ പരുക്കുണ്ടായി.'സുകൃത'ത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്ബോള്‍ പകല്‍ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി. തിരികെ വീണ്ടും രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു.

യാത്രയില്‍ മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വച്ച്‌ കാര്‍ ആക്‌സിഡന്റായി. താരവും ഡ്രൈവറും മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുഖത്ത് വലിയ സ്‌ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യ സമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല എന്നും അവര്‍ പറഞ്ഞു.

Advertisment