Advertisment

പിന്നാക്ക വിഭാഗ വിരുദ്ധ പരാമര്‍ശം: സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം അനുവദിച്ചു

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

കാഞ്ഞങ്ങാട്: പിന്നാക്ക വിരുദ്ധ വിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ തിരകഥാകൃത്തും നോവലിസ്റ്റുമായ സന്തോഷ് ഏച്ചിക്കാനത്തിന് ജാമ്യം. കാസര്‍ഗോഡ് സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

Advertisment

publive-image

ഏച്ചിക്കാനം ചാമകൊച്ചിയില്‍ ബാലകൃഷ്ണന്റെ പരാതിയിന്‍ മേലാണ് സന്തോഷ് ഏച്ചിക്കാനത്തിനെതിരെ കേസെടുത്തത്. കോട്ടയത്തെ ഒരുപുസ്തക പ്രസാധകര്‍ നടത്തിയ കൂട്ടായ്മയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെ ഉണ്ടായ സംഭാഷണ ശകലമാണ് പരാതിക്കിടയാക്കിയത്. ഈ സംഭാഷണം പിന്നീട് സ്വകാര്യ ചാനല്‍ സംപ്രേഷണം ചെയ്യുകയും ചെയ്തു. ഇതിന്റെ വീഡിയോ ദൃശ്യമുള്‍പ്പടെയാണ് ബാലകൃഷ്ണന്‍ കാസര്‍കോട് എസ്.എം.എസ് ഡി.വൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.

മാവിലന്‍ സമുദായത്തില്‍പ്പെട്ട തന്നെയും കുടുംബത്തെയും ആക്ഷേപിക്കുന്ന തരത്തില്‍ സംസാരിച്ചുവെന്നായിരുന്നു പരാതി.പട്ടികജാതി – പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരെയും മനപൂര്‍വം അവഹേളിക്കണമെന്ന ഉദ്ദേശത്തോട് കൂടി സന്തോഷ് ഏച്ചിക്കാനം സംസാരിച്ചതെന്നും ഇതു ഒരു സമുദായത്തെ തന്നെ മാനസീകമായി മുറിവേല്‍പ്പിക്കുന്നതാണെന്നും പരാതിയിലുണ്ട്.പരാതിയെ കുറിച്ച് പ്രാഥമീക അന്വേഷണം നടത്തിയ ഹൊസ്ദുര്‍ഗ് പോലീസ് പട്ടികജാതി-പട്ടിക വര്‍ഗ സംരക്ഷണ നിയമത്തിലെ 3(1യു) വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്.

Advertisment