Advertisment

സന്തോഷ് കുഴിവേലി ചെറുകിട റബർ കർഷകഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ചെറുകിട റബർ കർഷക ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റായി സന്തോഷ് കുഴിവേലി (കോട്ടയം) വീണ്ടും തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി സി.കെ. ബാബു (തൃശൂർ), ജനറൽ സെക്രട്ടറിയായി താഹ പുതുശേരി (എറണാകുളം), സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർമാരായി പി.വി.സുലൈമാൻ (തിരുവനന്തപുരം ഷാഹുൽ ഹമീദ് ,ബഷീർ ചിറങ്ങര (എറണാകുളം) അനിൽ കാട്ടാത്തുവാലാ, (കോട്ടയം) എന്നിവരെയും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോട്ടയത്ത് ചേർന്ന സംസ്ഥാന കമ്മറ്റി തിരഞ്ഞെടുത്തു.

ഇത് നാലാം തവണയാണ് സന്തോഷ് കുഴിവേലി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്. കേന്ദ്ര സർക്കാർ റബർ കർഷകരോട് കടുത്ത അവഗണനയാണ് കാണിക്കുന്നതെന്നും, രാജ്യന്തര വിപണിയിൽ റബർ വില ഉയർന്നിട്ടും, അഭ്യന്തര വിപണിയിൽ വില വർദ്ധിക്കാത്തത് കേന്ദ്ര സർക്കാർ വൻകിട കുത്തക ടയർ ലോബിയെ സഹായിക്കുന്നത് മൂലമാണെന്നും യോഗം വിലയിരുത്തി.

publive-image

റബറിന് 200 രൂപാ തറവില ഉടൻ നിശ്ചയിക്കണമെന്നും, റബറിന്റെ ഇറക്കുമതി നിരോധിക്കണമെന്നും യോഗം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.സംസ്ഥാന പ്രസിഡന്റ് സന്തോഷ് കുഴിവേലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അനിൽ കാട്ടാത്തു വാലയിൽ, സി.കെ.ബാബു, കെ.പി. നീലകണ്ഠൻ, ഷാഹുൽ ഹമീദ് തുടങ്ങിയവർ പ്രസംഗിച്ചു.

kottayam news
Advertisment