Advertisment

രണ്ടു പ്രമുഖ താരങ്ങള്‍ക്ക് കൊടുത്തപ്പോള്‍ ഗോള്‍ഡന്‍ വിസ ഒരു സംഭവമാണെന്ന് തോന്നി, എന്നാല്‍ ഇപ്പോള്‍ ഇതൊരു മാതിരി കേരളത്തില്‍ 'കിറ്റ്' കൊടുക്കും പോലെ: ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം; സന്തോഷ് പണ്ഡിറ്റ്

author-image
ഫിലിം ഡസ്ക്
Updated On
New Update

മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ക്ക് ശേഷം ടൊവിനോ തോമസ്, മിഥുന്‍ രമേശ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ക്ക് ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. ചെറിയ നടനായ തനിക്ക് ബ്രോണ്‍സ് വിസ എങ്കിലും തരണം എന്ന് സന്തോഷ് പണ്ഡിറ്റ് .

Advertisment

publive-image

സന്തോഷ് പണ്ഡിറ്റിന്റെ കുറിപ്പ്:

മക്കളേ.. മലയാള സിനിമയിലെ നിരവധി വലിയ താരങ്ങള്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ കൊടുത്തു എന്ന് കേട്ടു. അതിനാല്‍ ഒരു ചെറിയ നടനായ എനിക്ക് ഒരു ‘ബ്രോണ്‍സ് വിസ’ എങ്കിലും തരണമെന്ന് വിനീതമായി അപേക്ഷിക്കുന്നു (സ്വര്‍ണമില്ലെങ്കിലും വെങ്കലം വെച്ച് ഞാന്‍ അഡ്ജസ്റ്റ് ചെയ്യും. അങ്ങനെ ഗോള്‍ഡന്‍ വിസ തന്നാലേ സ്വീകരിക്കൂ എന്ന ജാഡയൊന്നും ഇല്ല. പാവമാണ് ട്ടോ).

പണവും പ്രശസ്തിയും ഉള്ളവര്‍ക്ക് എല്ലാ അംഗീകാരവും കിട്ടുന്നു. പ്രവാസികള്‍ ആയി ഒരു ആയുസ്സ് മുഴുവന്‍ പണിയെടുക്കുന്ന പാവങ്ങള്‍ക്ക് ഇന്നേവരെ ഗോള്‍ഡന്‍ വിസ കിട്ടിയതായി ആര്‍ക്കെങ്കിലും അറിവുണ്ടോ ?

(വാല്‍കഷ്ണം … ഗോള്‍ഡന്‍ വിസ ആദ്യം രണ്ടു പ്രമുഖ താരങ്ങള്‍ക്കു കൊടുത്തപ്പോള്‍ അതൊരു സംഭവം ആണെന്ന് എനിക്ക് തോന്നി. എന്നാല്‍ ഇപ്പോള്‍ നിരവധി താരങ്ങള്‍ക്കു കൊടുക്കുന്നു. ഇതൊരു മാതിരി കേരളത്തില്‍ ‘കിറ്റ്’ വിതരണം ചെയ്യുന്നത് പോലെ ആയി. ഏതായാലും നല്ല കാര്യം ആണേ..)

santhosh pandit
Advertisment