Advertisment

മലയാള സിനിമയിൽ സുന്ദരകുട്ടപ്പന്മാര്‍ കറുത്തവരേയും, സൗന്ദരൃമില്ലാത്തവരേയും വട്ടനോ, പൊട്ടനോ, കോമാളിയോ ആയി കാണുന്നത് പതിവ്. സുഡാനി പറഞ്ഞ വര്‍ണ്ണവിവേചനത്തെ പിന്തുണച്ച് സന്തോഷ്‌ പണ്ഡിറ്റ്

New Update

publive-image

Advertisment

കേരളത്തിൽ വർണവിവേചനമുണ്ടെന്ന നിലപാടിൽ ഉറച്ചുകൊണ്ട് സാമുവൽ സുഡാനി ഫെയിം റോബിൻസണിനു പിന്തുണയുമായി സന്തോഷ്പണ്ഡിറ്റിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ .

നവാഗതനായ സക്കരിയ മുഹമ്മദ് സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' സിനിമയില്‍ സുഡുവെന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച സാമുവൽ റോബിൻസൺ പുറത്തുവിട്ട വിവാദങ്ങളെ പിന്തുണച്ചാണ് സന്തോഷ്‌ രംഗത്തെത്തിയിരിക്കുന്നത് .

സന്തോഷ്പണ്ഡിറ്റിന്റെ കുറിപ്പ് - പൂര്‍ണ്ണരൂപം

ഇന്നത്തേയും എന്നത്തേയും ചിന്താ വിഷയം, "കേരളത്തിൽ വർണവിവേചനം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ " എന്നൊരു വിഷയം ഇപ്പോൾ ചർച്ച ചെയ്യുകയാണല്ലോ....

എന്റെ സ്വന്തം അനുഭവം വെച്ചു പറയട്ടെ....കേരളത്തിൽ വർണവിവേചനം(കറുത്ത നിറമുള്ളവരോടുള്ള വിവേചനം) കുറേ ആളുകൾക്കിടയിൽ വളരെ ശക്തമായി നിലനിൽക്കുന്നുണ്ട്....

പത്രങ്ങളുടെ മാട്രിമോണിയൽ കോളത്തിൽ "സൗന്ദര്യം ഉള്ളവർ മാത്രം അപേക്ഷിക്കുക " എന്നു കാണാറില്ലേ..പല ജോലികളുടേയും നിബന്ധനകൾ നോക്കൂ, ഫെയർ ആൻഡ് ഹാൻഡ്സം, ചാമിങ് മതി പലർക്കും...

എനിക്കെതിരെ പല വിമർശകരും എഴുതാറുള്ള സ്ഥിരം കമന്റ് "ഒരു നായകനു വേണ്ട സൗന്ദര്യം ഇയാൾക്കില്ല", " ഇങ്ങേരുടെ പല്ല് ശരിയല്ല", " മൂക്ക് ശരിയല്ല", "ഇയാൾ കണ്ണാടി നോക്കാറില്ലേ",

ഞാൻ പങ്കെടുക്കാത്ത ഒരു ടി.വി ഷോയ്ക്കിടയിലും ഏതോ ഒരു ഡാൻസ് മാസ്റ്ററും, കുറേ മിമിക്രിക്കാരും എനിക്കു സൗന്ദര്യമില്ല എന്നു പബ്ലിക്ക് ആയി പറഞ്ഞിരുന്നു ...

ഒരാളുടെ സൃഷ്ടി (cinema etc) ഇഷ്ടമായില്ലെങ്കില്‍ അതു കാണേണ്ട എന്നു വെക്കാം....അല്ലെങ്കിൽ സൃഷ്ടിയിലെ കുറവുകളാണ് കമന്റ് ആയി എഴുതേണ്ടത്..അല്ലാതെ നായകന്റെ സൗന്ദര്യത്തെ വിമർശിക്കുവാൻ നമ്മുക്ക് ഒരു അധികാരവും ഇല്ല...

publive-image

(ആരും ആരേയും ഒന്നും കാണുവാൻ നിർബന്ധിക്കുന്നീല്ല. ....നാമാർക്കും പണം കൊടുത്ത് ഏൽപിച്ചിട്ടും ഇല്ല...ഓരോരുത്തരും അവരവർക്കു ഇഷ്ടമുള്ളത് എടുക്കുന്നു....സെൻസർ കഴിഞ്ഞു ഇറക്കുന്നു..ഇന്ത്യ ജനാധിപത്യ രാഷ്ട്രം ആണെന്നു കരുതി ആരെയും സൗന്ദര്യം കുറഞ്ഞ ആളായതിന്റെ പേരിൽ വിമർശിക്കേണ്ട..)

കേരളത്തിലെ മൊത്തം സൂപ്പർ താരങ്ങളും ഒറ്റ നോട്ടത്തിൽ സായിപ്പന്മാരെ പോലിരിക്കുന്ന സുന്ദര കുട്ടപ്പന്മാരാണ്...മൊത്തം നായികമാരും അതി സുന്ദരികളും ആണ്...(യഥാർത്ഥത്തിൽ കേരളത്തിൽ 80% സൗന്ദര്യം കുറഞ്ഞവരും, 20% മാത്രമേ സുന്ദരന്മാരുള്ളൂ....പക്ഷേ 100% സൗന്ദര്യം ഉള്ളവരുടെ പ്രതിനിധികളാണ് ടോപ് സ്റ്റാർസ്)

മലയാള സിനിമയിൽ കറുത്ത നിറമുള്ളവരേയും, സൗന്ദരൃം കുറഞ്ഞവരേയും സാധാരണ വട്ടനോ, പൊട്ടനോ, കോമാളിയോ,വില്ലനോ ആയിട്ടാണ് അവതരിപ്പിക്കാറുള്ളത്...ഇത്തരം ആളുകൾ നായകനായി വന്നാൽ അത് അംഗീകരിക്കുവാൻ പലർക്കും മടിയാണ്...

എന്നാൽ സൗന്ദരൃം കുറഞ്ഞവർ സ്വയം കോമാളി വേഷം കെട്ടി വരികയോ, " ഹീറോയിസം" ഒട്ടും ഇല്ലാത്ത ,വിവരം കുറഞ്ഞ, സാമൂഹ്യ ബോധം കുറഞ്ഞ, കഥാപാത്രങ്ങളായി പ്രേക്ഷകനു മുന്നിൽ വന്നാൽ അവരത് സ്വീകരിക്കും...ഹിറ്റാക്കും....

ഉദാഹരണം: "കരുമാടി കുട്ടൻ", "വടക്കു നോക്കിയന്ത്രം", "ചിന്താവിശിഷ്ടയായ ശ്യാമള", " വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും","കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ" തുടങ്ങി നിരവധി...

ഇതിലെ നായകന്മാർ പത്ത് പേരെ ഇടിച്ചിടുന്നില്ല...ഐറ്റം സോങ് ഇല്ല...സുന്ദരിമാരൊന്നും ഇവരെ പ്രേമിക്കുന്നില്ല. പഞ്ച് ഡയലോഗില്ല...

സൗന്ദര്യം കുറഞ്ഞവരെല്ലാം വളരെ മോശം സ്വഭാവം ഉള്ളവരോ, 5 പെെസയുടെ കുറവുള്ളവരോ, വില്ലന്മാരോ ആണെന്നാണ് മലയാള സിനിമ പറയാതെ പറയുന്നത്...ഭൂരിഭാഗം വില്ലന്മാരും സൗന്ദരൃം കുറഞ്ഞവരാകും....(മറ്റു ഭാഷകളിൽ ഇങ്ങനല്ല.....അവിടെ സൗന്ദരൃം കുറഞ്ഞവർ നായകനായ് വന്നാലും ഹീറോയിസം ഉണ്ടാകും, പല പെൺകുട്ടികളും പ്രേമിക്കും, പഞ്ച് ഡയലോഗ് പറയും...)

സൗന്ദര്യം കുറഞ്ഞവർ പലരും ചമ്മലു കാരണം തങ്ങളുടെ വേദനയും , ദുഃഖവും ആരോടും പറയുന്നില്ല എന്നേയുള്ളൂ...കല്യാണ കാര്യം എടുത്താലും ഭൂരിഭാഗത്തിനും സൗന്ദര്യം ഉള്ളവരെ മതി വരനോ വധുവോ ആയിട്ട്....സ്കൂളിൽ നന്നായി പഠിച്ചാൽ മാത്രം പോരാ സൗന്ദര്യം കൂടി ഉണ്ടെങ്കിലേ പല ടീച്ചർമാരുടെയും സ്നേഹം കിട്ടൂ...

publive-image എന്തിന് സൗന്ദരൃം കുറഞ്ഞവരുടെ വീട്ടിൽ പോലും സൗന്ദര്യം ഉള്ള വല്ല സഹോദരങ്ങളും ഉണ്ടായാൽ അച്ചനമ്മമാർ അവരെയാണ് കൂടുതൽ സ്നേഹിക്കുക....

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആത്മഹതൃ ചെയ്യുന്നവരും സൗന്ദര്യം കുറഞ്ഞവർ ആണേ..നിരീക്ഷിച്ച് ചെയ്തു നോക്കൂ...വർഷങ്ങൾക്കു മുമ്പ് എന്റെ മുമ്പിൽ വെച്ച് ഒരച്ഛൻ 3 വയസ്സുള്ള മകളെ.."കരുമീ.." "എടീ കറുപ്പീസേ..." എന്നു വിളിക്കുന്നതു കേട്ടിട്ടുണ്ട്...

പെൺ കുട്ടികൾ മാത്രം പഠിക്കുന്ന ഹോസ്റ്റലുകളിൽ പോലും വർണ്ണ വിവേചനം നില നിലനിൽക്കുന്നതായി എന്നോട് ചിലർ പറഞ്ഞിട്ടുണ്ട്...

എന്റെ പരിചയത്തിലൊരു പഞ്ചായത്ത് സെക്രട്ടറി ഉണ്ടായിരുന്നു..കാണുവാൻ സൗന്ദരൃം തീരെ കുറവായിരുന്നു..ഈ കാരണം കൊണ്ടു സ്റ്റാഫ് ഒന്നും ഈ പാവത്തെ ഒട്ടും ബഹുമാനിക്കാറില്ല...അവസരം ഉണ്ടാക്കി പരമാവധി കളിയാക്കുകയും ചെയ്യും....

ഉയർന്ന തസ്തികകളിലെ സൗന്ദര്യം കുറഞ്ഞ, കീഴ് ജാതിയിലെ , പലർക്കും ഇതു പോലെ ശക്തമായ കളിയാക്കലുകളും, ഒറ്റപ്പെടുത്തലും അനുഭവിക്കേണ്ടി വരുന്നു...പലരും പുറത്തു പറയുന്നില്ല...

സൗന്ദരൃം കുറഞ്ഞവരേയും, താഴ്ന്ന ജാതിയിലുള്ളവരേയും ബഹുമാനിക്കുവാൻ 100% സാക്ഷരതയുള്ള, പ്രബുദ്ധ കേരളത്തിലെ പല മഹാന്മാർക്കും മടിയാണ്...

വഴിയിൽ ഒരു കരിംപൂച്ച വട്ടം ചാടിയാൽ തുടങ്ങും നമ്മുടെയൊക്കെ ഉള്ളിലെ വർണവിവേചന ചിന്ത! മൃഗങ്ങളിൽ വരെ വർണ്ണവിവേചനം കാണുന്ന നമ്മളൊക്കെ എങ്ങനെ മാറാനാ ...

കേരളത്തിൽ പുരോഗമന ചിന്തയും ,പ്രബുദ്ധതയുമെല്ലാം, പണം ദാനം ചെയ്യലും, ഹൃദയ വിശാലതയും എല്ലാം സിനിമയിലും കഥകളിലും മാത്രമാണുള്ളത്...ശരിക്കുള്ള ജീവിതത്തിൽ ശക്തമായ ജാതീയത, വർണ വിവേചനം എന്നിവ നിലനിൽക്കുന്നു.

(വാൽകഷ്ണം:- തമിഴിലേയും മറ്റു ഭാഷയിലേയും സൗന്ദരൃം കുറഞ്ഞ സൂപ്പർസ്റ്റാർസ് അബദ്ധത്തിൽ കേരളത്തിൽ എങ്ങാനും ജനിച്ചവരാണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി ?

കളിയാക്കലുകളും വർണ്ണ വിവേചനവും സഹിക്കാനാകാതെ അവരെല്ലാം പണ്ടേ ആത്മഹത്യ ചെയ്തേനെ....ഞാനതിന് പരിഹാരമായാണ് എന്റെ സിനിമയിൽ 8 നായികമാരെ വെക്കുന്നത്....)

malayala cinema
Advertisment