Advertisment

അനന്തഭദ്രത്തിനും ഉറുമിയ്ക്കും ശേഷം ജാക്ക് ആൻഡ് ജില്ലിലും പൃഥ്വിരാജിന്റെ സാന്നിധ്യമുണ്ടെന്ന് സന്തോഷ് ശിവൻ

author-image
ഫിലിം ഡസ്ക്
New Update

സന്തോഷ് ശിവന്റെ സംവിധാനത്തിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ജാക്ക് ആന്‍ഡ് ജില്‍. കാളിദാസ് ജയറാമും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ സ്റ്റില്ലുകളും മറ്റും സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സിനിമയുമായി ബന്ധപ്പെട്ട സുപ്രധാന കാസ്റ്റിങ്ങിനെക്കുറിച്ച് വെളിപ്പെടുത്തി രം​ഗത്തെത്തിയിരിക്കുകയാണ് സംവിധായകനായ സന്തോഷ് ശിവന്‍.

Advertisment

publive-image

ചിത്രത്തില്‍ പൃഥ്വിരാജും സഹകരിച്ചിരുന്നുവെന്നായിരുന്നു സന്തോഷ് ശിവന്‍ വെളിപ്പെടുത്തിയത്. സിനിമയുടെ വിവരണം നല്‍കാനായാണ് അദ്ദേഹം എത്തിയത്. പൃഥ്വിയുടെ ഭാഗങ്ങളുടെ റെക്കോര്‍ഡിംഗെല്ലാം ഇതിനകം തന്നെ പൂര്‍ത്തിയാക്കിയതാണ്. സിനിമയുടെ ഗ്രേഡിംഗ് ഉള്‍പ്പടെയുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കും പൂര്‍ത്തിയായെന്നും അദ്ദേഹം പറയുന്നു.

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ രണ്ട് സിനിമകളില്‍ നായകനായി പൃഥ്വിരാജ് മുമ്പ് എത്തിയിട്ടുണ്ട്. അനന്തഭദ്രവും ഉറുമിയും ആയിരുന്നു ആ ചിത്രങ്ങൾ. ഒപ്പം മുമ്പ് ആഗസ്റ്റ് സിനിമാസ് എന്ന നിർമാണകമ്പനിയുടെ പാര്‍ട്‌ണര്‍മാരായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു.

ജാക്ക് ആന്‍ഡ് ജില്ലിന്റെ ഛായാഗ്രാഹണവും സന്തോഷ് ശിവന്‍ തന്നെയാണ്. മലയാളത്തിന് പുറമെ തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന ചിത്രത്തില്‍ രമേഷ് പിഷാരടി, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിനായി അണിനിരക്കുന്നുണ്ട്.

manju warrier kalidas jayaram
Advertisment