Advertisment

സന്തോഷ് ട്രോഫി : തൃശൂരിന്റെ ചുണക്കുട്ടന്‍ രാഹുല്‍ രാജ് കേരളത്തെ നയിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം:  സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ഫൈനല്‍ റൗണ്ടില്‍  തൃശൂരിന്റെ ചുണക്കുട്ടനായ പ്രതിരോധ താരം രാഹുല്‍ വി രാജ് കേരളാ ടീമിനെ നയിക്കും .

20 അംഗ ടീമിനെയാണ് പരിശീലകന്‍ സതീവന്‍ ബാലന്‍ പ്രഖ്യാപിച്ചത്. ബെംഗളൂരില്‍ നടന്ന യോഗ്യതാ റൗണ്ടിലും രാഹുല്‍ തന്നെയായിരുന്നു കേരളത്തിന്റെ ക്യാപ്റ്റന്‍. യോഗ്യതാ റൗണ്ട് കളിച്ച എല്ലാവരും ഫൈനല്‍ റൗണ്ടിനുള്ള ടീമിലും ഇടംപിടിച്ചു. മാര്‍ച്ച് 19ന് ഛത്തീസ്ഗഢിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

ഇരുപതംഗ ടീമിനൊപ്പം ഗോള്‍കീപ്പര്‍  കോച്ചായി ഷാഫി അലിയും ഫിസിയോ ആയി അരുണ്‍ എസ് മനോജും ഉണ്ട്. ആസിഫ് സിസു ആണ് ടീം മാനേജര്‍.

നേരത്തെ ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടില്‍ ഒന്നു വീതം ജയവും സമനിലയുമായി നാലു പോയിന്റോടെയാണ് കേരളം ഫൈനല്‍ റൗണ്ടിലെത്തിയത്. ആദ്യ മത്സരത്തില്‍ ആന്ധ്രയെ എതിരില്ലാത്ത ഏഴു ഗോളിന് തകര്‍ത്ത കേരളം തമിഴിനാടിനോട് സമനില വഴങ്ങുകയായിരുന്നു.

ടീമില്‍ ഇവരാണ് 

ഗോള്‍ കീപ്പര്‍: മിഥുന്‍, ഹജ്മല്‍, അഖില്‍ സോമന്‍

പ്രതിരോധം: ലിജോ എസ്, രാഹുല്‍ വി രാജ്, മൊഹമ്മദ് ശരീഫ്, വിപിന്‍ തോമസ്, ശ്രീരാഗ് വി.ജി, ജിയാദ് ഹസന്‍, ജസ്റ്റിന്‍ ജോര്‍ജ്

മധ്യനിര: രാഹുല്‍ കെ.പി, സീസന്‍, ശ്രീകുട്ടന്‍, ജിതിന്‍ എം.എസ്, മുഹമ്മദ് പറക്കോട്ടില്‍, ജിതിന്‍ ജി, ഷമ്‌നാസ് ബി.എല്‍

മുന്നേറ്റം: സജിത് പൗലോസ്, അഫ്ദാല്‍ വി.കെ, അനുരാഗ്

latest futbol santhosh trofy
Advertisment