Advertisment

സനുമോഹന്‍ മൂകാംബികയില്‍? കഴിഞ്ഞ മൂന്ന് ദിവസമായി സനു മൂകാംബികയിലെ ഹോട്ടലില്‍ ഒളിച്ചു കഴിയുന്നുവെന്ന് പൊലീസിനെ അറിയിച്ചത്‌ ഹോട്ടല്‍ അധികൃതര്‍; ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഓടി പോയി, ഹോട്ടലില്‍ കണ്ടത് സനു മോഹനെ തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസും !

New Update

മംഗലാപുരം: എറണാകുളം മുട്ടാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹന്‍ മൂകാംബികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ മൂന്ന് ദിവസമായി മൂകാംബികയിലെ ഹോട്ടലില്‍ ഒളിച്ചുകഴിയുകയായിരുന്ന ഇയാളെ കുറിച്ച് ഹോട്ടല്‍ അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു.

Advertisment

publive-image

ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്.

ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഓടി കളയുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെയാണ് ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്.ഹോട്ടലില്‍ ഉണ്ടായിരുന്നത് സനുമോഹന്‍ തന്നെയാണെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കര്‍ണാടക പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടാനുള്ള നീക്കം പൊലീസ് ശക്തമാക്കിയിട്ടുണ്ട്. കേരള പൊലീസിന്റെ സംഘം മൂകാംബികയിലേക്ക് തിരിച്ചിട്ടുണ്ട്.

vyga murder
Advertisment