Advertisment

സനു മോഹനായി വ്യാപക പരിശോധന; താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; ലോഡ്ജില്‍ നിന്ന് മുങ്ങിയത് ബില്ലടക്കാന്‍ ആവശ്യപ്പെട്ടതോടെ; അഞ്ച് ഭാഷയില്‍ ലുക്ക്ഔട്ട് നോട്ടീസ്

New Update

കളമശ്ശേരി : മുട്ടാര്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹനായി കര്‍ണാടകയില്‍ വ്യാപക പരിശോധന. കൊല്ലൂര്‍ മൂകാംബികയും മംഗളൂരുവും കേന്ദ്രീകരിച്ചാണ് കേരള പോലീസ് സംഘം തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്. സനു മോഹന്‍ ആറ് ദിവസം മൂകാംബികയിലെ ലോഡ്ജില്‍ തങ്ങിയിരുന്നതായി വിവരം ലഭിച്ചതോടെയാണ് പോലീസ് സംഘം അന്വേഷണം വ്യാപിപ്പിച്ചത്.

Advertisment

publive-image

ഹോട്ടലില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പില്‍ നിന്നാണ് ഇയാളെ തിരിച്ചറിഞ്ഞത്. സനു മോഹന്റെ ആധാര്‍ കാര്‍ഡാണ് തിരിച്ചറിയല്‍ രേഖയായി നല്‍കിയത്.

ഹോട്ടലിലെ ബില്ലടക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് സനു മോഹന്‍ കടന്നുകളഞ്ഞതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ 8.45 ഓടെയാണ് സനു മോഹന്‍ ഹോട്ടലില്‍ നിന്ന് കടന്നുകളഞ്ഞത്. ഹോട്ടലില്‍ ഉണ്ടായിരുന്ന രണ്ട് ദിവസവും സനു മോഹന്‍ മാസ്‌ക് ധരിച്ചിരുന്നു. പേരും വിലാസവും കണ്ട് സംശയം തോന്നിയ ഹോട്ടല്‍ മാനേജ്മെന്റ് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഏപ്രില്‍ 10 മുതല്‍ 16-ാം തീയതി രാവിലെ 8.45 വരെ സനുമോഹന്‍ ലോഡ്ജില്‍ താമസിച്ചിരുന്നതായാണ് ജീവനക്കാര്‍ നല്‍കുന്ന വിവരം. മാന്യമായാണ് പെരുമാറിയത്. അതിനാല്‍ അസ്വാഭാവികതയൊന്നും തോന്നിയില്ല.

മുറിയുടെ വാടക അവസാനം ഒറ്റത്തവണയായി കാര്‍ഡ് പെയ്‌മെന്റിലൂടെ നല്‍കാമെന്ന് പറഞ്ഞു. ജീവനക്കാര്‍ ഇത് വിശ്വസിക്കുകയും ചെയ്തു. താമസിച്ച ആറ് ദിവസവും ഇയാള്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നതായും ജീവനക്കാര്‍ പറഞ്ഞു.

vyga murder
Advertisment