Advertisment

സാറാ കോശി ഡാളസിൽ നിര്യാതയായി

author-image
പി പി ചെറിയാന്‍
Updated On
New Update

ഡാളസ്: സാറാ കോശി (മേരിക്കുട്ടി- 63) നവംബർ 9 നു ഡാളസിൽ നിര്യാതയായി.

ചർച്ച് ഓഫ് ഗോഡ് സീനിയർ ശുശ്രൂഷകൻ, പത്തനംതിട്ട നന്നുവക്കാട് തെക്കേൽ വീട്ടിൽ പാസ്റ്റർ കോശി തോമസിന്റെ സഹധർമ്മിണിയാണ് . റാന്നി ചെത്തോങ്കര വളവുങ്കൽ കുടുംബാംഗമാണ് സാറാ കോശി.

Advertisment

publive-image

ചർച്ച് ഓഫ് ഗോഡിന്റെ നിലമ്പൂർ, എറണാകുളം സെന്‍റർ ശുശ്രൂഷകനായിരുന്ന പാസ്റ്റർ കോശി തോമസിനോടൊപ്പം , പത്തനംതിട്ടയിലെ വിവിധ സഭകളിലെ ശുശ്രുഷകളിലും സന്തത സഹചാരിയായിരുന്നു സാറാ കോശി.

20 വർഷങ്ങൾക്ക് മുൻപ് അമേരിക്കൻ ഐക്യനാടുകളിലേക്ക് കുടിയേറി പാർത്ത കുടുംബം കഴിഞ്ഞ 8-ൽ പരം വർഷമായി ഡാളസ് മെട്രോ ചർച്ച് ഓഫ് ഗോഡ് അംഗങ്ങളാണ് .

മക്കൾ: ബ്ലസൻ (സണ്ണി), ഷോൺ, പ്രിൻസി(ഷൈനി).മരുമക്കൾ: ജെയ്സി, ജീന, സെനു.കൊച്ചുമക്കൾ: ബെല്ല, ഗാബി, ഷെയ്ൻ, ജെസ്സ, സേവിയോൻ, സ്പെൻസർ.പൊതുദർശനം അനുസ്മരണസമ്മേളനവും-.നവംബർ 15 വെള്ളി വൈകിട്ട്

സ്ഥലം:മെട്രോ ചർച്ച് ഓഫ് ഗോഡിൽ (13930 Distribution Way, Farmers Branch, TX 75234) ,

സംസ്കാരശുശ്രൂഷ- നവംബർ 16 ശനി രാവിലെ 9:30 നു

സ്ഥലം -ഇൻസ്പിരേഷൻ ചർച്ചിൽ (Inspiration Church, 1233 N Beltline Road, Mesquite, Texas 75149)

തുടർന്ന് ന്യൂ ഹോപ്പ് ഫ്യൂണറൽ ഹോമിൽ (500 East Highway 80, Sunnyvale, Texas 75182) ഭൗതീകശരീരം സംസ്കരിക്കും.

death report
Advertisment