Advertisment

ദേശീയ ചാനലുകളില്‍ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത് ?; ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസുകാരനെന്നാണ്‌ എനിക്കു തോന്നുന്നത് ; രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് ശാരദക്കുട്ടി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : ശബരിമല വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്ന രാഹുല്‍ ഈശ്വറിനെ പരിഹസിച്ച് എഴുത്തുകാരി എസ്.ശാരദക്കുട്ടി. വിഡ്ഡിത്തം മാത്രം പറഞ്ഞ് മറ്റൊരാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ഇരിപ്പുറക്കാതെ അക്ഷമനാകുന്ന രാഹുല്‍ ഈശ്വറിനെ കാണുമ്പോള്‍ ഒന്നാം ക്ലാസുകാരനെ ഓര്‍മ്മ വരുന്നു. ദേശീയ ചാനലുകളില്‍ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത് എന്ന് ശാരദക്കുട്ടി പറയുന്നു.

Advertisment

publive-image

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എത്ര സമയം സംസാരിക്കാന്‍ അനുവദിച്ചാലും അപ്പോഴൊക്കെ വിഡ്ഢിത്തം മാത്രം പറഞ്ഞിട്ട്, മറ്റൊരാള്‍ സംസാരിക്കുവാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ഇരിപ്പുറയ്ക്കാതെ ചൂണ്ടുവിരലും പൊക്കിപ്പിടിച്ച് അക്ഷമനാകുന്ന രാഹുലീശ്വറിനെ കാണുമ്പോള്‍ മുള്ളാന്‍ മുട്ടിയിരിക്കുന്ന ഒരു ഒന്നാം ക്ലാസ് കാരനെന്നാണ് എനിക്കു തോന്നുന്നത്..

‘അഭിലാഷിനേക്കാള്‍ മുന്നേ നാഷനല്‍ ചാനലുകളില്‍ വരെ ചര്‍ച്ച ചെയ്ത് തഴക്കവും പഴക്കവും’ വന്നിട്ടും ഈ പയ്യനെന്താ വളര്‍ച്ചയെത്താത്തത്?

Advertisment