Advertisment

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്?... ശ്രീമതി ടീച്ചര്‍ പണ്ട് നൃത്തം ചെയ്തപ്പോള്‍ പലരും കളിയാക്കിയിരുന്നു....ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താല്‍?...ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം..... വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ.....പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ...... പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.....ദീപാ നിശാന്ത് വിമര്‍ശിച്ച രമ്യ ഹരിദാസിനെ പിന്തുണച്ച് ശാരദക്കുട്ടി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ വിമര്‍ശിച്ച ദീപാ നിശാന്തിന്റെ നിലപാട് തള്ളി ശാരദക്കുട്ടി. രമ്യ ഹരിദാസ് പാട്ടുപാടിയാല്‍ എന്താണ് തകരാറ് എന്നു ചോദിച്ചു കൊണ്ടാണ് ശാരദക്കുട്ടി രംഗത്തെത്തിയത്.

Advertisment

publive-image

ആലത്തൂരില്‍ നിന്നുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനായി വോട്ട് അഭ്യര്‍ത്ഥിച്ച് സോഷ്യല്‍ മീഡിയയില്‍ അനില്‍ അക്കര എഴുതിയ വാചകങ്ങളെ വിമര്‍ശിച്ചു കൊണ്ടാണ് ദീപാനിശാന്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതോടെയാണ് രമ്യയെ പിന്തുച്ച് ശാരദക്കുട്ടി രംഗത്തുവന്നത്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

രമ്യ ഹരിദാസ് പാട്ടു പാടിയാലെന്താ തകരാറ്? ശ്രീമതി ടീച്ചര്‍ പണ്ട് നൃത്തം ചെയ്തപ്പോള്‍ പലരും കളിയാക്കിയിരുന്നു. അപ്പോള്‍ തോന്നിയതും ഇതു തന്നെ. ശ്രീമതി ടീച്ചറിനെന്താ നൃത്തം ചെയ്താല്‍? സി.എസ്.സുജാതയുടെ നേതൃത്വത്തില്‍ വിപ്ലവക്കുമ്മി വന്നപ്പോഴും അതിനിപ്പോള്‍ എന്താ തകരാറ് എന്നേ തോന്നിയിട്ടുള്ളു.

ആള്‍ക്കൂട്ടത്തിനൊപ്പം വീണാ ജോര്‍ജും ശ്രീമതി ടീച്ചറും ഷാനിമോളും ഗോമതിയും രമ്യാ ഹരിദാസും ശോഭാ സുരേന്ദ്രനും ഒക്കെ പാടുക മാത്രമല്ല നൃത്തം ചെയ്യുകയും വേണം. വലിയ രാഷ്ട്രീയ ഗൗരവപൊയ്മുഖങ്ങള്‍ ഒക്കെ അഴിഞ്ഞു വീഴട്ടെ.

സ്ത്രീകളുടെ പ്രകടനപത്രികകളില്‍ സന്തോഷവും സമാധാനവും ആനന്ദവും ഉണര്‍വും വീര്യവും നിറയട്ടെ.ഇതൊക്കെ തിരഞ്ഞെടുപ്പു കാലത്തു മാത്രമല്ല എല്ലായ്പോഴും സാധ്യമാകണം. ലോകസമാധാന പാലനത്തില്‍ സ്ത്രീകള്‍ക്ക് കാര്യമായി പലതും ചെയ്യാനാകും

സ്ത്രീകള്‍ രംഗത്തു വരുമ്പോള്‍ രാഷ്ട്രീയ തിരഞ്ഞെടുപ്പുകള്‍ക്ക് കൂടുതലായ ഒരുണര്‍വ്വുണ്ടാകട്ടെ. തെരുവുകള്‍ ആഹ്ലാദഭരിതമാകണം. പകയും വാശിയും തെറിയും ആഭാസത്തരവും കൊല്ലും കൊലവിളിയും വെട്ടും കുത്തും ഒന്നുമല്ലല്ലോ. പാട്ടും കൂത്തുമല്ലേ? അത് കോളേജ് വിദ്യാഭ്യാസകാലത്ത് അവസാനിപ്പിക്കേണ്ട ഒന്നല്ല.

Advertisment