Advertisment

ഇന്ത്യ ഫെസ്റ്റ് -2019 കാര്‍ണിവല്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലെ ദേശീയദിനത്തിനോടനുബന്ധിച്ച് സാരഥി കുവൈറ്റിന്റെ നേത്രുത്വത്തില്‍ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന കുവൈറ്റിലെ വിവിധ ഇന്ത്യന്‍ പ്രവാസി സംഘടനകളെ ഉൾപ്പെടുത്തി കൊണ്ട്"ഇന്ത്യ ഫെസ്റ്റ് 2019" എന്ന പേരിൽ ഫെബ്രുവരി 25 നു അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ച് മെഗാ കാർണിവല്‍ സംഘടിപ്പിക്കുന്നു.

Advertisment

രാവിലെ 8 മണിക്ക് ബദർ അൽ സമാ പോളിക്ലിനികിന്റെ നേതൃത്വത്തിൽ സൗജന്യമെഡിക്കൽ ക്യാമ്പോടു കൂടി ആരംഭിക്കുന്ന ഇന്ത്യ ഫെസ്റ്റ് 2019, വ്യത്യസ്ത പ്രായക്കാരായ കുട്ടികൾക്കും, മുതിർന്നവർക്കുമായി വിവിധ മത്സരങ്ങളും ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിരിക്കുന്നു.

publive-image

- ഫാഷൻ ഷോ,

- Mummy & ME Show

- Prince and Princess

- Bollywood Stars

- Couples Show

. Mehndi Competition

- Spot Photography

പ്രശസ്ത പാചക വിദഗ്ദൻ  നൗഷാദ് വിധികര്‍ത്താവായി എത്തുന്ന 5 ൽ പരം പാചക മത്സരങ്ങൾ.

- ബിരിയാണി

- പായസം

- സലാഡ്

- വെജിറ്റബിൾ കാർവിങ്

- സ്നാക്ക്സ്

(For Competitions Registration please visit: www.saradhikuwait.com/IndiaFest-2019/Registration.aspx)

മ്യൂസിക് കൊണ്ട് വിസ്മയം സ്യഷ്ടിക്കുന്ന ജൂനിയർ ശിവമണി എന്നറിയപ്പെടുന്ന സംഗീതജ്ഞൻ ജിനോ കെ ജോസ് ഒപ്പം പ്രശസ്ത പാട്ടുകാരി "ഷെയ്‌ക " യും ചേർന്നൊരുക്കുന്ന സംഗീത വിരുന്നു, കൂടാതെ Music DJ എന്നിവ പരിപാടിയുടെ മുഖ്യ ആകർഷണമാണ്.

കുവൈറ്റിലെ നിരവധി കലാകാരന്‍മാര്‍, ഡാൻസ്സ്കൂളുകൾ, വിവിധ സാമൂഹിക സാംസ്കാരിക സംഘടനകൾ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിക്കുന്ന വിസ്മയിപ്പിക്കുന്ന കലാപരിപാടികളും, ഗെയിംസ്, ക്ലാസിക്മോട്ടോർ ബൈക് പ്രദർശനം, സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ തരം സ്റ്റാളുകൾ, ഇന്ത്യയിലെ വിവിധങ്ങളായ രുചിയേറും ഭക്ഷണങ്ങൾ എന്നിവയും കാര്‍ണിവലിനായി ഒരുക്കിയിരിക്കുന്നു.

കുവൈത്ത് ക്യാൻസർ സെന്ററിലെ പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധ ഡോക്ടർ സുശോവന സുജിത്നായരുടെ നേതൃത്വത്തിൽ സൗജന്യ സ്തനാര്‍ബുദരോഗ നിര്‍ണയ ക്യാംമ്പ് വൈകിട്ട് 3 മണി മുതൽ ഇതേ വേദിയിൽ നടത്തുന്നതാണ്..

സാരഥി കുവൈറ്റ് അണിയിച്ചൊരുക്കുന്ന ഈ പരിപാടിയിൽ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

kuwait
Advertisment